ADVERTISEMENT

കളമശേരി ∙ മെട്രോ സ്റ്റേഷനിൽ മരപ്പട്ടി കുടുങ്ങിയതു യാത്രക്കാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. വൈകിട്ട് ആറരടെയായിരുന്നു സംഭവം. സ്റ്റേഷനിലെ വൈദ്യുത പൈപ്പുകളിലൂടെ ഓടിനടന്ന മരപ്പട്ടി യാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞു മെട്രോസ്റ്റേഷനിലെ ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിയുള്ള പൊലീസും ജാഗ്രതയിലായി. യാത്രക്കാരെ നിയന്ത്രിച്ചു കടത്തിവിട്ട ഉദ്യോഗസ്ഥർ മരപ്പട്ടിക്കു പുറത്തേക്കു പോകാനുള്ള വഴിയൊരുക്കി നൽകി. അരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ മരപ്പട്ടി സുരക്ഷിതമായി സ്റ്റേഷനു പുറത്തേക്ക് ഓടിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com