ADVERTISEMENT

കൊച്ചി∙ സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എഴുത്തുകാർ രചനകളിലൂടെ പ്രതികരിക്കണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. നവതൂലിക കലാസാഹിത്യവേദിയുടെ മൂന്നാം വാർഷികവും പുസ്തക പ്രകാശന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നാം കൈവരിച്ച നേട്ടങ്ങൾ അപ്രസക്തമാവുകയാണ്. നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിൽ സാഹിത്യരചനകൾക്ക് മുഖ്യ പങ്ക് വഹിക്കുവാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രഫ എം.കെ.സാനു മുഖ്യപ്രഭാഷണവും ‘വരിയും വരയും’ പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. പിന്നണി ഗായിക ഇന്ദുലേഖ വാര്യർ മുഖ്യാതിഥിയായി. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ആർ.രാജ്‌മോഹൻ, കലാകാരന്മാരായ കലാഭവൻ മണികണ്ഠൻ, ഗ്രീഷ്മ രാമചന്ദ്രൻ, മാധ്യമപ്രവർത്തകരും എഴുത്തുകാരുമായ രാജു പോൾ, ടി.ആർ.അനിൽ, ഷാജി ഇടപ്പള്ളി, പ്രസാധകനായ പ്രസാദ് കുറ്റിക്കോട്, ദീപു രാജ് സോമനാഥൻ എന്നിവർ സംസാരിച്ചു.

വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. നവതൂലിക അഡ്മിൻ ഷീജ രാധാകൃഷ്ണൻ, എഴുത്തുകാരായ രമ്യ മഠത്തിൽത്തൊടി, വിജയലക്ഷ്മി വേണുഗോപാൽ, ഉണ്ണികൃഷ്ണൻ ബാലരാമപുരം എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. അംബിക മുണ്ടൂർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. എഴുത്തുകാരി വീണ സുനിൽ ആമുഖ പ്രഭാഷണവും സജിനി മനോജ് സ്വാഗതവും രേവതി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ പരിപാടികളും ആദരിക്കലും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com