ADVERTISEMENT

കിഴക്കമ്പലം∙ ട്വന്റി20 പാർട്ടി സ്ഥാനാർഥി ചാർളി പോൾ കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി. വാഴക്കുളം പഞ്ചായത്തിലെ പാലക്കാട്ടുതാഴത്ത് നിന്നു പര്യടനം ആരംഭിച്ചു. വെങ്ങോല ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പി.എം.നാസർ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു.  വിവിധ പ്രദേശങ്ങളിൽ പാർട്ടി പ്രവർത്തകർ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം മുന്നേറിയത്. ചാലക്കുടി ലോക്‌സഭ മണ്ഡലം ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് ജിബി ഏബ്രഹാം പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കിഴക്കമ്പലം, മാറമ്പിള്ളി, വാഴക്കുളം, ചെമ്പറക്കി മേഖലകളിൽ പര്യടനത്തിൽ പങ്കുചേരാൻ ഒട്ടേറെ പ്രവർത്തകർ എത്തി. പൂക്കാട്ടുപടിയിൽ പാർട്ടി ജനറൽ സെക്രട്ടറി അഗസ്റ്റിൻ ആന്റണിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ചിക്കൂസ് രാജു, പൂക്കാട്ടുപടി വാർഡ് പ്രസിഡന്റ് ടി.വി.മത്തായി, കാരുകുളം പഞ്ചായത്ത് അംഗം മേരി ഏലിയാസ്, കാനാംപുറം പഞ്ചായത്ത് അംഗം രജിന സെബാസ്റ്റ്യൻ പൂക്കാട്ടുപടി പഞ്ചായത്ത് അംഗം ജിബി മത്തായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുറിവിലങ്ങ്, കാവുങ്ങൽപ്പറമ്പ്, കുമ്മനോട് എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com