ADVERTISEMENT

കൊച്ചി ∙ പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞു യാത്രക്കാർ. ഞായർ രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി എറണാകുളം ഗെസ്റ്റ് ഹൗസിലാണു താമസിച്ചത്. ഗെസ്റ്റ് ഹൗസ് പരിസരത്തേക്കു രാത്രി വാഹനങ്ങൾക്കു പ്രവേശനമുണ്ടായില്ല. ഇൗ ഭാഗത്തേക്കുള്ള റോഡുകളിൽ രാത്രി മുഴുവൻ ഗതാഗതം നിരോധിച്ചു. 

ഇന്നലെ രാവിലെ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസിൽ നിന്നു നാവിക വിമാനത്താവളത്തിലേക്കു പോകുന്നതിനു വളരെ നേരത്തേതന്നെ റോഡിൽ ഗതാഗതം നിരോധിച്ചു. വിഷുപ്പിറ്റേന്ന് ഓഫിസുകളിലേക്ക് ഇറങ്ങിയ ജോലിക്കാരും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കു വന്ന ആളുകളും മണിക്കൂറുകളോളം പൊരി വെയിലിൽ കുടുങ്ങി. ഗെസ്റ്റ് ഹൗസ് മുതൽ നാവിക വിമാനത്താവളത്തിന് അപ്പുറം വരെ റോഡ് തടഞ്ഞു. എംജി റോഡിലേക്കുള്ള ഇടറോഡുകളും അടച്ചതോടെ , ഗതാഗത നിയന്ത്രണം ഇല്ലാതിരുന്ന റോഡുകളിലും വാഹനങ്ങൾ നിറഞ്ഞു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ നാവിക വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ശേഷമാണു ഗതാഗത നിയന്ത്രണം പിൻവലിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com