ADVERTISEMENT

വൈപ്പിൻ∙ വൈപ്പിനിലെ ഇട റോഡുകളിൽ ബൈക്ക് റേസിങ് പതിവായതായി പരാതി. എടവനക്കാട് പഞ്ചായത്തിലും മറ്റും ഇത്തരത്തിൽ അമിത വേഗതയിൽ  ഉൾ റോഡുകളിലൂടെ പായുന്നവർ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മത്സരിച്ച് ബൈക്കോടിക്കുന്ന യുവാക്കൾ ഇടയ്ക്കിടെ സംസ്ഥാനപാതയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വാഹനത്തിരക്കും ഗതാഗതക്കുരുക്കും വർധിച്ചത് ഇവർക്ക് തടസ്സമായി മാറിയിരിക്കുകയാണ്.

ഇതോടെയാണ് ഇക്കൂട്ടരിൽ ചിലർ ഇട റോഡുകൾ തിരഞ്ഞെടുക്കുന്നത്. എടവനക്കാട് മഹാത്മാഗാന്ധി റോഡിലൂടെ ഇത്തരത്തിൽ അമിത വേഗതയിൽ ബൈക്കുകൾ പായുന്നത്  പതിവായിരിക്കുകയാണ്. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ലഹരിമരുന്ന് ഇടപാടുകാരുമെല്ലാം ഇക്കൂട്ടത്തിൽ ഉള്ളതിനാൽ താക്കീത് ചെയ്യാൻ പോലും നാട്ടുകാർ ഭയക്കുന്ന സ്ഥിതിയാണ്. നെടുങ്ങാട് റോഡിൽ ഇത്തരം ബൈക്കുകാർക്ക് പുറമേ അമിത ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസറുകളിലും മാറ്റം വരുത്തിയ കാറുകളും  പതിവുകാഴ്ചയായി മാറിയിട്ടുണ്ട്.

സമീപത്തുള്ള വീട്ടുകാരുടെ ഉറക്കം കെടുത്തുന്ന തരത്തിലാണ് രാത്രി വൈകിയും മറ്റും ഇത്തരം വാഹനങ്ങൾ കടന്നു പോകുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ ഫലം ഒന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതിനാൽ  വൈപ്പിനിൽ രാത്രികാല പട്രോളിങ്ങും മറ്റും സജീവമല്ല. പൊലീസ് വാഹനങ്ങൾ പോക്കറ്റ് റോഡുകളിലേക്ക്  കടന്നു വരുന്നതും കുറവാണ്. ഇതെല്ലാം നിയമലംഘകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com