ADVERTISEMENT

നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ദേശീയപാതയോരത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം. പുലർച്ചെയും രാവിലെയും പത്തിലേറെ നായ്ക്കളാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. പ്രധാന ബസ് സ്റ്റോപ്പ് ആണ് ഇവിടെയുള്ളത്. അതിരാവിലെയും മറ്റും ബസ് കയറാനെത്തുന്നവരെ നായ്ക്കൾ ഉപദ്രവിക്കുന്നുണ്ട്. രാവിലെ നടക്കാനിറങ്ങുന്നവരും പത്രം, പാൽ തുടങ്ങിയവ വിതരണത്തിനിറങ്ങുന്നവരും നായ്ക്കളുടെ ഭീഷണിയിലാണ്. ഒറ്റയ്ക്കെത്തുന്നവരെ നായ്ക്കൾ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

കളമശേരിയിൽ ഗ്ലാസ്ഫാക്ടറി –ഇഎംഎസ് റോഡിൽ  തെരുവുനായയുടെ കടിയേറ്റ അതിഥിത്തൊഴിലാളിയുടെ കുട്ടി.
കളമശേരിയിൽ ഗ്ലാസ്ഫാക്ടറി –ഇഎംഎസ് റോഡിൽ തെരുവുനായയുടെ കടിയേറ്റ അതിഥിത്തൊഴിലാളിയുടെ കുട്ടി.

പലരും ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. നായ്ക്കളെ എറിയാൻ കല്ല് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൻ നായ്ക്കൾ കൂട്ടമായി ഉപദ്രവിക്കാനെത്തുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ വെയിൽ ശക്തമായാൽ മാത്രമാണ് നായ്ക്കൾ ഇവിടെ നിന്ന് പോകുന്നത്. അതു വരെ പഞ്ചായത്ത് ഓഫിസിലേക്കും മറ്റും എത്തുന്നവരെയും നായ്ക്കൾ ഉപദ്രവിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽത്തന്നെ ഇത്തരത്തിൽ നായ്ക്കൂട്ടം ഉണ്ടായിട്ടും പഞ്ചായത്ത് അധിക‍ൃതർ നടപടികൾ ഒന്നും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

കളമശേരിയിൽ 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു
കളമശേരി ∙ നഗരസഭയിലെ കുടിലിൽ റോഡിലും സുന്ദരഗിരി പ്രദേശങ്ങളിലുമായി 9 പേർക്കു തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമാണു നായയുടെ ആക്രമണം ഉണ്ടായത്. നായയെ ഉച്ചക്ക് 1.30ഓടെ ഗ്ലാസ്കോളനി പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. തൃശൂരിൽ നിന്നു വെറ്ററിനറി ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com