ADVERTISEMENT

ചെറുതോണി ∙ ഇനി ലോക്സഭാ തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു നിർണയിക്കപ്പെടുന്ന  പ്രാധാന്യമേറിയ വിധിയെഴുത്താണ് ഏപ്രിലിൽ ഉണ്ടാകാൻ പോകുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. ഇടുക്കിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു മതം, ഒരു പാർട്ടി എന്ന നിലയിലേക്കു ബിജെപി നീങ്ങുകയാണ്.

ജനാധിപത്യത്തെ അട്ടിമറിച്ച് പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനു പോലും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്– ജോസ് കെ.മാണി പറഞ്ഞു.എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, മന്ത്രി റോഷി അഗസ്റ്റിൻ, കെ.ജയചന്ദ്രൻ, എംഎൽഎമാരായ എം.എം.മണി, ആന്റണി ജോൺ, മുൻമന്ത്രി ജോസ് തെറ്റയിൽ, ജോസ് പാലത്തിനാൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com