ADVERTISEMENT

വണ്ടിപ്പെരിയാർ ∙ സത്രം മാലിന്യ സംസ്കരണ പ്ലാന്റിനു സമീപത്ത് തുടരുന്ന തീപിടിത്തത്തിൽ ടൺകണക്കിനു മാലിന്യങ്ങൾ കത്തിയമർന്നു. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്ലാന്റിന്റെ സമീപത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയിൽ നിന്നു പടർന്ന തീ അഗ്നിരക്ഷാസേന എത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വണ്ടിപ്പെരിയാർ പ‍ഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടേക്ക് ആണ് എത്തിക്കുന്നത്. ക്ലീൻ കേരള കമ്പനിക്ക് പ‍‍ഞ്ചായത്ത് തുക നൽകാത്തതിനാൽ മാലിന്യങ്ങളുടെ നീക്കം തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതിനാൽ തന്നെ പ്രദേശത്ത് അടിഞ്ഞു കിടക്കുന്നതിൽ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് കത്തുന്നതു മൂലം പ്രദേശത്ത് ഉയരുന്ന വിഷപ്പുക വലിയ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com