ADVERTISEMENT

തൊടുപുഴ∙ തൊടുപുഴയാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച മടക്കത്താനം കാപ്പ് കിഴക്കിനേത്ത് മുഹമ്മദ് അജ്മൽ(15) നാടിനു നൊമ്പരമായി. അജ്മലിന്റെ ആകസ്മിക വേർപാട് ബന്ധുക്കളെയും നാട്ടുകാരെയും കദളിക്കാട് വിമല മാത സ്കൂളിലെ അധ്യാപകരെയും  സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് അച്ചൻകവല കടവിൽ രണ്ടു കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയ അജ്മൽ കാൽവഴുതി ഒഴുക്കിൽപെടുകയാരുന്നു. കൂട്ടുകാർക്ക് രക്ഷിക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവർ എത്തി നടത്തിയ തിരച്ചിലിൽ 200 മീറ്റർ താഴ് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തി. 

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. സ്കൂളിലെ ഫുട്ബോൾ ടീം അംഗമായിരുന്നു. ജൂനിയർ റെഡ്ക്രോസ് അംഗമായും പ്രവർത്തിച്ചിരുന്നതായി ക്ലാസ് ടീച്ചറായ സിസ്റ്റർ ലിൻസ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയ്ക്കുശേഷം അവധി കിട്ടുമ്പോൾ എന്തെങ്കിലും ചെറിയ ജോലി ചെയ്ത് വിദേശത്ത് ജോലി ചെയ്യുന്ന പിതാവിനെ സഹായിക്കണമെന്ന് അജ്മൽ പറഞ്ഞിരുന്നതായി സിസ്റ്റർ ലിൻസ പറഞ്ഞു. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ സ്കൂളിൽ ഉണ്ടായിരുന്ന സിസ്റ്റർ ലിൻസ ഉൾപ്പെടെയുള്ള അധ്യാപകർ അപകട സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു.

വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
തൊടുപുഴ ∙ കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ പത്താം ക്ലാസ് വിദ്യാർഥി തൊടുപുഴയാറ്റിൽ മുങ്ങിമരിച്ചു. മടക്കത്താനം അച്ചൻകവല കിഴക്കിനേത്ത് വീട്ടിൽ മൊയ്‌തീന്റെ മകൻ മുഹമ്മദ് അജ്‌മൽ (15) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അച്ചൻകവല കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്തു പുഴയിൽ കുളിക്കാനെത്തിയ അജ്‌മൽ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു.

അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി കടവിൽ നിന്ന് 200 മീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്. കദളിക്കാട് വിമലമാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. കബറടക്കം ഇന്ന്‌. മാതാവ്: സബീന, സഹോദരങ്ങൾ: മുഹമ്മദ് അസ്‌ലം, ആബിദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com