യുവതിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞ ഭർതൃസഹോദരന് വെട്ടേറ്റു
Mail This Article
×
അടിമാലി ∙ യുവതിയെ ശല്യപ്പെടുത്തിയ ചെത്തുതൊഴിലാളിയെ തടഞ്ഞ ഭർതൃസഹോദരന് വെട്ടേറ്റു. കാഞ്ഞിരവേലി കാട്ടുചിറയിൽ വിത്സൺ മത്തായിയെയാണ് (35) ചെത്തുതൊഴിലാളി ആനശേരി അരുൺ (20) വെട്ടിപ്പരുക്കേൽപിച്ചത്. ഞായറാഴ്ച വൈകിട്ട് 5നാണ് സംഭവം. ജോലിസ്ഥലത്തു നിന്നു വീട്ടിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ ഇയാൾ ശല്യപ്പെടുത്താൻ ശ്രമിച്ചത്.
ഭർത്താവും സഹോദരനും ഇതു ചോദ്യം െചയ്തതോടെ ചെത്തുകത്തി ഉപയോഗിച്ച് വിൽസനെ വെട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ ആക്രമണത്തിൽ അരുണിനും പരുക്കേറ്റു. വിത്സൺ കോലഞ്ചേരിയിലും അരുൺ കോതമംഗലത്തും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വിത്സനെ ആക്രമിച്ച കേസിൽ അരുണിനെതിരെ അടിമാലി പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.