ADVERTISEMENT

ശുദ്ധജല വിതരണം തടസ്സപ്പെടും: പീരുമേട്∙ ശുദ്ധജല വിതരണ പൈപ്പുകൾക്ക് തകരാർ സംഭവിച്ചതു കാരണം ഹെലിബറിയ പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ ഒരാഴ്ചത്തേക്കു പൂർണമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം
കട്ടപ്പന∙ മലയോര ഹൈവേയുടെ ഭാഗമായ ചപ്പാത്ത്-കട്ടപ്പന റോഡ് നിർമാണത്തോടനുബന്ധിച്ച് ആലടി ഭാഗത്ത് പാറ ഖനനം നടത്തി വീതി കൂട്ടുന്ന പണി നടക്കുന്നതിനാൽ ചപ്പാത്ത് -പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ നാളെ മുതൽ മേയ് 15 വരെ ഗതാഗതം പൂർണമായി നിരോധിച്ചു. എലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽനിന്നു വലത്തേക്കു തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും കുട്ടിക്കാനം - ഏലപ്പാറ -ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് മേരികുളത്തേക്കും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കോഴിക്കുഞ്ഞ് വിതരണം
കട്ടപ്പന∙ മൃഗസംരക്ഷണ വകുപ്പിന്റെ കോലാനി വെറ്ററിനറി ഫാമിൽ ഉൽപാദിപ്പിച്ച 45 മുതൽ 60 ദിവസം വരെ പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി കൽത്തൊട്ടി, മാട്ടുക്കട്ട എന്നീ മൃഗാശുപത്രികളുടെ കീഴിൽ റജിസ്‌ട്രേഷൻ ആരംഭിച്ചു. 9495747630.

ജോലി ഒഴിവ്
കുട്ടിക്കാനം∙ മരിയൻ കോളജിൽ (ഓട്ടോണമസ്) സോഷ്യൽ വർക്ക്, കൊമേഴ്‌സ്, ഫിസിക്സ്, കെമിസ്ട്രി, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 12ന് മുൻപായി അപേക്ഷ സമർപ്പിക്കണം. vacancies@mariancollege.org. 7594971016.

വൈദ്യുതി മുടക്കം
കുമളി∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുമളി 33 കെവി സബ്സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 29 ന് രാവിലെ 6 മുതൽ 12 വരെ വൈദ്യുതി  മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com