ADVERTISEMENT

ചെറുതോണി∙ പകൽവീടിനും ഗ്രാമ കേന്ദ്രത്തിനുമായി വർഷങ്ങൾക്കു മുൻപ് 30 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് ചിറ്റടിക്കവലയിലാണ് അധികൃതരുടെ അവഗണനയുടെ സ്മാരകമായി കെട്ടിടം നാശോന്മുഖമായത്.

വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോൾ കെട്ടിടം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പഞ്ചായത്ത് മറുപടി നൽകി. ഇതിനെതിരെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകിയപ്പോൾ കെട്ടിടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും നൽകിയ വിവരങ്ങൾ തെറ്റാണെന്നും കണ്ടെത്തി. 

ഇതേ വളപ്പിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പകൽ വീടിന്റെ ഉദ്ഘാടനം 2020 നവംബറിൽ നടന്നെങ്കിലും ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. പകൽവീട് പഞ്ചായത്തിനു കൈമാറാത്തതിനാലാണ് പ്രവർത്തനം ആരംഭിക്കാത്തതെന്നു പറയുന്നു. 

നോക്കി നടത്താൻ ആളില്ലാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി. 2021 ജനുവരി 16ന് സാമൂഹിക വിരുദ്ധർ കെട്ടിടത്തിന്റെ ജനാല ചില്ലുകൾ തകർത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കടത്തിക്കൊണ്ടു പോയിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ പരാതി കൊടുക്കാത്തതിനാൽ തുടർ നടപടിയുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com