ADVERTISEMENT

കണ്ണൂർ ∙ കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിൽ ജില്ലയിൽ ചെണ്ടയിൽ തട്ടി രണ്ടില വീണു. ഇടതു മുന്നണിയിലേക്കു പോയ കേരള കോൺഗ്രസ് (എം), യുഡിഎഫിലെ കേരള കോൺഗ്രസ്(ജോസഫ്) വിഭാഗവുമായി ജില്ലയിൽ നേർക്കുനേർ വന്നത് 3 സ്ഥലങ്ങളിൽ. ഒരു ബ്ലോക്ക് ഡിവിഷനിലും 2 ഗ്രാമ പഞ്ചായത്ത് വാർഡുകളിലുമാണു ജോസഫ് വിഭാഗത്തിന്റെ വിജയം.

∙ ഇരിട്ടി അങ്ങാടിക്കടവ് ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോളി കുന്നപ്പള്ളി ഇടതുപക്ഷത്തിനായി മത്സരിച്ച റെജി മാത്യു മേച്ചേരിക്കുന്നേലിനെ 1033 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
∙ അയ്യൻകുന്ന് പഞ്ചായത്ത് വാർഡ് 15 മുടയിരഞ്ഞി വാർഡിൽ ജോസഫ് ഗ്രൂപ്പിലെ ഫിലോമിനാ മാണി കണ്ണംകുളത്ത്, കേരള കോൺഗ്രസ് എമ്മിലെ നിഷ ഫ്രാൻസിസ് കൊല്ലിത്തടത്തിനെ 40 വോട്ടുകൾക്കു പരാജയപ്പെടുത്തി.
∙ പയ്യാവൂർ പഞ്ചായത്തിലെ 14–ാം വാർഡായ പൈസക്കരിയിൽ കേരള കോൺഗ്രസ്(ജോസഫ്) സ്ഥാനാർഥി ഡെൻസൻ ജോർജ് കണ്ടത്തിങ്കര 191 വോട്ടുകൾക്ക് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബിനു മണ്ഡപത്തിലിനെ പരാജയപ്പെടുത്തി.
∙ ചെറുപുഴ പഞ്ചായത്ത് വാർഡ് 7 ജോസഫ് ഗ്രൂപ്പിനു മത്സരിക്കാൻ നൽകിയെങ്കിലും ഇവിടെ യുഡിഎഫ് സ്വതന്ത്രയാണ് മത്സരിച്ചത്. ഇവിടെ എൽഡിഎഫ് വിജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com