ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖല, അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയത് 4 രാജവെമ്പാലകളെ. മാർക്ക് പ്രവർത്തകനും വനം താൽക്കാലിക വാച്ചറുമായ ഫൈസൽ വിളിക്കോടിന്റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്. ഇവയെ പിന്നീട് ഉൾവനത്തിൽ വിട്ടു.

പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി വീടുകൾക്ക് സമീപം തോടുള്ള ഭാഗത്താണു രാജവെമ്പാലകളെ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് 3 സമയത്തും ഫൈസലും സംഘവും എത്തുകയായിരുന്നു. പാലത്തിൻകടവിലെ കുളത്തിങ്കര ജോൺസന്റെ വീടിന്റെ സമീപത്താണ് രാജവെമ്പാല ഉണ്ടായിരുന്നത്. ഫൈസൽ വിളക്കോട് വനം വകുപ്പിൽ താൽക്കാലിക വാച്ചറായി എത്തി ഈ മേഖലയിൽ സേവനം തുടങ്ങിയ ശേഷം പിടിയിലാകുന്ന 44 –ാമത്തെ രാജവെമ്പാലയാണ് പാലത്തിൻകടവിൽ നിന്നുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com