ADVERTISEMENT

കൂത്തുപറമ്പ് ∙ നഗരമധ്യത്തിലെ സ്പെഷൽ സബ് ജയിലിന് സുരക്ഷാ ഭീഷണി ഉയർത്തി ഉപയോഗശൂന്യമായ ജലസംഭരണി. ജയിലിന്റെ കൂറ്റൻ സുരക്ഷാ മതിലിനോട് ചേർന്നാണ് ഏണിപ്പടികളോടുകൂടിയ പഴയ ജലസംഭരണി. ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുത്തതിന് കേസും അറസ്റ്റും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും ചർച്ചയായത്. ഇതുവഴിയാണോ ലഹരി എത്തിച്ചതെന്ന് സംശയം ഉയർന്നിട്ടുണ്ട്. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി കെട്ടിടത്തിനും കെഎസ്ഇബി ഓഫിസിനും പിന്നിലായാണ് കൂറ്റൻ ജലസംഭരണി.

ജയിൽ മതിലിനെക്കാൾ ഉയരത്തിലാണ് സംഭരണി. ജല സംഭരണിയിലേക്ക് കയറുന്നതിന് ഇരുമ്പിന്റെ കോവണിപ്പടികളും ഉണ്ട്. ഏണിപ്പടിയിലൂടെ മുകളിലെത്തിയാൽ ജയിലിന്റെ ഉൾവശം പൂർണമായും കാണാം. ഇത് വലിയ സുരക്ഷാ ഭീഷണിയാകും. ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞുകൊടുത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജയിലിന് ഭീഷണി ഉയർത്തുന്ന ഉപയോഗ ശൂന്യമായ ജലസംഭരണി പൊളിച്ചു മാറ്റാൻ അധികൃതർ ഇതുവരെ ആലോചിച്ചിട്ടില്ല. 1970 കാലഘട്ടത്തിൽ കൂത്തുപറമ്പ് പഞ്ചായത്തിലും പരിസരങ്ങളിലും ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന ജലസംഭരണി ഉൾപ്പെട്ട പദ്ധതി നേരത്തേ ഉപേക്ഷിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com