കണ്ണൂർ ജില്ലയിൽ ഇന്ന് (16-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത ക്രമീകരണം:
കണ്ണൂർ∙ അഴിയൂർ അടിപ്പാതയ്ക്ക് സമീപം റോഡിന്റെ വശങ്ങൾ ബലപ്പെടുത്തുന്നതിനാൽ 17 മുതൽ 19 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകരയിൽ നിന്നും അഴിയൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ ബൈപാസിലെ സ്പിന്നിങ് മിൽ ജംക്‌ഷൻ വഴി മാഹി പാലത്തിലൂടെ കടന്നു പോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വൈദ്യുതി മുടക്കം
വേങ്ങാട് ∙ വേങ്ങാട് ഇലക്ട്രിക്കൽ സെക്‌ഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ചാമ്പാട്, എവർഷൈൻ ട്രാൻസ്ഫോമർ പരിധിയിലും രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കുട്ടിച്ചാത്തൻ മഠം, കായലോട് ട്രാൻസ്‌ഫോമർ പരിധിയിലും വൈദ്യുതി തടസ്സപ്പെടും.
ചെറുപുഴ∙ എൽടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ 5 വരെ ചെറുപുഴ ബിഎസ്എൻഎൽ ട്രാൻസ്ഫോമർ മുതൽ സഹകരണാശുപത്രി വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
മാതമംഗലം ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 4 വരെ കായപ്പൊയിൽ, എടോളി, പച്ചാണി, തോക്കാട്, കൂത്തമ്പലം, അനിക്കം, ചെക്കിക്കുണ്ട് , വെള്ളോറ, വെള്ളോറ ടവർ, താളിച്ചാൽ , കോയിപ്ര ട്രാൻസ്ഫോമർ പരിധിയിൽ.