ADVERTISEMENT

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷൻ വികസനം കാനം, തെക്കേ മമ്പലം പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമോ? നാട്ടുകാരുടെ സംശയം ബലപ്പെടുത്തും വിധമാണ് റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നടത്തുന്ന വികസന പ്രവർത്തനം തെളിയിക്കുന്നത്.  സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കണമെന്നത് യാത്രക്കാരുടെ ആവശ്യം. ഈ ആവശ്യം നടപ്പാക്കാൻ സ്റ്റേഷൻ കോംപൗണ്ടിന് അതിർത്തിയിലൂടെ ഒഴുകുന്ന മുട്ടത്ത് തോടിന്റെ ഒരു ഭാഗം റെയിൽവേ നികത്തുകയാണ്. 

വാഹന സൗകര്യം വരുന്നതിന് മുൻപ് ജനങ്ങൾ വീട് നിർമാണത്തിനാവശ്യമായ കല്ലും മരവുമൊക്കെ ചീനയിൽ നിറച്ച് ഈ തോടിലൂടെയാണ് കൊണ്ടുവന്നിരുന്നത്. ഒടുവിൽ 4 മീറ്റർ വീതിയുള്ള തോടായിരുന്നു അവശേഷിച്ചിരുന്നത്. റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിന്ന് മഴക്കാലത്ത് വെള്ളം ഈ തോടിലൂടെ ഒഴുകി റെയിൽവേ പാലത്തിനടിയിലൂടെ ഒഴുകി കവ്വായി പുഴയിൽ എത്തും.

ആ തോടാണ് ഇപ്പോൾ റെയിൽവേ രണ്ടര മീറ്ററാക്കി ചുരുക്കി സംരക്ഷണ ഭിത്തി കെട്ടുന്നത്. ഇത് വലിയൊരു പ്രദേശത്തെ മഴവെള്ളം ഒഴുകി പോകുന്നതിന് തടസ്സമാകും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്തെ കൗൺസിലർമാരായ എം.പ്രസാദും സി.ശാരികയും റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് 5 കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ തോട് ശുചീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com