ADVERTISEMENT

ഇന്ന് മഴയ്ക്കു സാധ്യത:
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കേരള തീരത്ത് ഇന്നു ഉച്ചകഴിഞ്ഞ് 2.30 വരെ 1.2 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു തടസ്സമില്ല.

വൈദ്യുതി മുടക്കം 
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ നല്ലാണി, കോളിപ്പാലം, പള്ളിരക്കര, പാടിച്ചാ‍ൽ, ഓട്ടായിക്കര, കാനാട് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെയും നാലുപെരിയ, ഗാലക്സി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 2 വരെയും വൈദ്യുതി മുടക്കം.

ചികിത്സാ  സഹായ നിധി
പിലാത്തറ ∙ ചികിൽസ സഹായ നിധിയിലേക്ക് മഴവിൽ മ്യൂസിക് കൂട്ടായ്മ തെരുവിലൂടെ പാട്ടുംപാടി സമാഹരിച്ചത് അര ലക്ഷം രൂപ. പരിയാരം എസ്.ഐ. അനീഷ് വടക്കേടത്ത്, സെന്റ് ജോസഫ് കോളജ് മാനേജർ രാജൻ ഫൗസ്തൊ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി സഹായ കമ്മിറ്റി പ്രസിഡന്റ്  കെ.വി. ബിന്ദു, കെ.എസ്. ജയമോഹൻ എന്നിവർക്ക് നൽകി.  ടി.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

അറിയിപ്പ്
ഇരിട്ടി ∙ വിദ്യാർഥികളുടെ മാർച്ച് 31നു കാലാവധി കഴിഞ്ഞ ബസ് യാത്രാ ഇളവ് കാർഡിന്റെ കാലാവധി മേയ് 31വരെ നീട്ടിയതായി ആർടിഒ ഒ.പ്രമോദ് കുമാർ അറിയിച്ചു.

മേലേരി  ചുറ്റുവിളക്ക്
മട്ടന്നൂർ∙ മരുതായി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മേലേരി ചുറ്റുവിളക്ക് 21നു വൈകിട്ട് 6നു നടത്തും. രാത്രി പ്രസാദ സദ്യ ഉണ്ടാകും.

തിരഞ്ഞെടുപ്പ് പൊതുയോഗം 
തില്ലങ്കേരി∙യുഡിഎഫ് തില്ലങ്കേരി പഞ്ചായത്ത് തിരഞ്ഞെടുപ്പു പൊതുയോഗം നാളെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, സിദ്ദിഖലി രാങ്ങാട്ടൂർ തുടങ്ങിയവർ പ്രസംഗിക്കും.

ഭാഗവത സപ്താഹയജ്ഞം
ഇരിട്ടി∙കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 21 മുതൽ 28 വരെ നടക്കും. കോഴിക്കോട് മാളികയില്ലം ഹരിഗോവിന്ദൻ നമ്പൂതിരി യജ്ഞാചാര്യനായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com