പാനൂർ സ്ഫോടനം: ഒരു സിപിഎം പ്രവർത്തകൻകൂടി അറസ്റ്റിൽ
Mail This Article
×
പാനൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ ഷെറിൽ കൊല്ലപ്പെട്ട കേസിൽ ഒരു സിപിഎം പ്രവർത്തകൻകൂടി അറസ്റ്റിൽ. സ്ഫോടനത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നോത്തുപറമ്പ് കടുംങ്ങാംപൊയിൽ വിനോദിനെ (40) ആണ് അറസ്റ്റ് ചെയ്തത്.
ഇയാളെ തലശ്ശേരി എസിജെഎം കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ 13 സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. എല്ലാവരും റിമാൻഡിലാണ്. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ മുളിയാത്തോട്ടിലെ വിനീഷ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.