ADVERTISEMENT

കൊട്ടിയൂർ∙ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ പെടുന്ന പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിന് സമീപം കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. വനപാലകരെ വിവരം അറിയിച്ചിട്ടും സ്ഥലത്തുവന്നു പരിശോധിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തുള്ള കേളകം പഞ്ചായത്തിലെ ശാന്തിഗിരി ടൗണിന് സമീപംവരെ കാട്ടാന എത്തുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊട്ടിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശത്ത് താമസിക്കുന്ന പുത്തൻപറമ്പിൽ രതീഷിന്റെ നേന്ത്രവാഴ കൃഷി കാട്ടാന പൂർണമായി നശിപ്പിച്ചു. 

വീടിനു സമീപത്തെ സ്ഥലം പാട്ടത്തിന് എടുത്താണ് വാഴ കൃഷി നടത്തിയത്. കാർഷിക വായ്പയും എടുത്തിരുന്നു. ഒരാഴ്ചയായി കാട്ടാന കൂട്ടം തന്നെ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. 

പ്രദേശത്ത് മറ്റൊരു കർഷകൻ അറയ്ക്കൽ സാന്റോയുടെ കൊക്കോ, വാഴ, കാപ്പി കൃഷികളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. കുടിവെള്ള പൈപ്പുകൾ കാട്ടാനകൾ നശിപ്പിക്കുന്നതിനാൽ പ്രദേശവാസികൾ ജലക്ഷാമം നേരിടുകയാണ്. വനാതിർത്തിയിലേക്കു പോയി വെള്ളം കൊണ്ടുവരാൻ നാട്ടുകാർ ഭയപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com