ADVERTISEMENT

ഇരിട്ടി ∙ എസ്എസ്എൽസി പരീക്ഷാഫലം വരുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കോളിത്തട്ടിലെ നടുവിലെ പുരയ്ക്കൽ ദുർഗയെയാണു (15) കൂട്ടുപുഴ പുതിയ പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ ദുർഗ മികച്ച വിജയം നേടി. 

കഴിഞ്ഞ ദിവസം ദുർഗയെ വീട്ടിൽ നിന്നു കാണാതായതിനെത്തുടർന്ന് പിതാവ് രതീഷ് ഉളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ പുഴയിലിറങ്ങിയവരാണു മൃതദേഹം കണ്ടത്. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ, ഉളിക്കൽ സി.ഐ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി.അമ്മ: സിന്ധു. സഹോദരങ്ങൾ: ദർശന, ദർശൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com