ADVERTISEMENT

കാസർകോട് ∙ മഞ്ചേശ്വരത്തെ കുട്ടികൾക്ക് രാജ്യത്തെ ഉന്നത സർവകലാശാലകൾ സ്വപ്നം കാണാൻ പിന്തുണയുമായി എ.കെ.എം.അഷ്റഫ് എംഎൽഎയുടെ മൈൽസ് (മഞ്ചേശ്വരം ഇനിഷ്യേറ്റീവ് ഫോർ ലോക്കൽ എംപവർമെന്റ്സ്) പദ്ധതി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് എംഎൽഎ നടപ്പാക്കിവരുന്ന പദ്ധതിയുടെ ഭാഗമായ ‘മൈൽസ് സിയുഇടി ക്ലബ്ബിന്’ തുടക്കമായി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഡീംഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ എന്നിവയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മൈൽസ് സിയുഇടി കരിയർ ക്ലബ് ആണ്. 

ഓറിയന്റേഷൻ ക്ലാസുകൾ  സംഘടിപ്പിക്കും ക്ലബ്ബിന്റെ
ഭാഗമായി മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾക്കായി സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയന്റേഷൻ ക്ലാസുകൾ ലഭ്യമാക്കും. സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റായ സിയുഇടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) എഴുതാൻ താൽപര്യമുള്ള വിദ്യാർഥികളെ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കുകയും ക്ലബ്ബിലേക്ക് അംഗത്വം ലഭ്യമാക്കുകയും ചെയ്യുന്നു. അംഗത്വം ലഭ്യമായ വിദ്യാർഥികൾക്കായി എംഎൽഎ ഓഫിസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കും.  ഈ ഹെൽപ് ഡെസ്ക്കുകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് വിവിധ കേന്ദ്ര സർവകലാശാല കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. 

ഓൺലൈൻ ക്ലാസുകൾ
ഏപ്രിൽ, മേയ് മാസങ്ങളിൽ ഓൺലൈൻ ട്രെയിനിങ് ക്ലാസുകൾ ലഭ്യമാക്കുന്നു. മണ്ഡലത്തിൽ നിന്ന് പരമാവധി വിദ്യാർഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ശ്രീപെരുംപുത്തൂർ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികളുടെ സംഘടന സോഷ്യൽ എൻജിനീയർമാരുടെ കൂട്ടായ്മയായ വി–കേൻ(വൈബ്രന്റ് കമ്യൂണിറ്റി ആക്‌ഷൻ നെറ്റ്‌വർക്)ചേർന്നാണ് പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com