ADVERTISEMENT

കുറ്റിക്കോൽ∙ വർധിച്ചു വരുന്ന വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് കാസർകോട് ഡിവിഷന്റെ നേതൃത്വത്തിൽ ജാഗ്രതാ സദസ് നടത്തി. യോഗത്തിൽ വനം വകുപ്പ്  അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം)  പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസ് വർധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനാവശ്യമായ ഹ്രസ്വവും ദീർഘകാലങ്ങളിലുമുള്ള ആവശ്യങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ജനകീയ സഹകരണത്തോടെ പ്രതിരോധ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്.

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ കാറഡുക്ക ആന പ്രതിരോധ പദ്ധതി മാതൃകയാണെന്നും ജനങ്ങളുടെ പൂർണ സഹകരണമാണ് വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയെ കൂടാതെ കുരങ്ങ്, മയിൽ, കാട്ടുപന്നി തുടങ്ങിയ ജീവികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. വനംവകുപ്പിനു വാഹനങ്ങൾ കുറവാണെന്നും കൃത്യമായി എത്തിച്ചേരാൻ പലപ്പോഴും പറ്റുന്നില്ലെന്നും ചില പ്രതിനിധികൾ വിമർശനമുന്നയിച്ചു.

കൂടുതൽ കാര്യക്ഷമമായ നിരീക്ഷണങ്ങൾക്കായി എഐ ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡിഎഫ്ഒ കെ.അഷ്റഫ് മറുപടി പറഞ്ഞു. പുലിപ്പറമ്പ് മേഖലയിൽ 2 ക്യാമറ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തിയാൽ ഇവയുടെ നീക്കം ജനങ്ങളെ അറിയിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചെന്നും ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ കൂടിയെത്തുന്നതോടെ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനാകുമെന്നും ഡിഎഫ്ഒ പറഞ്ഞു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി.ഉഷ, മുരളി പയ്യങ്ങാനം, രാജു കട്ടക്കയം, പി.വി.മിനി, പ്രസന്ന പ്രസാദ്, ബി.കെ.നാരായണൻ, കെ.നാസർ എന്നിവരും സീക്ക് ഡയറക്ടർ ടി.പി.പത്മനാഭൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എ.ജനാർദ്ദനൻ, ഡി.എ.അബ്ദുല്ല കുഞ്ഞി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഗോപിനാഥൻ, കെ. കുഞ്ഞിരാമൻ, ആനക്കാര്യം കർഷക കൂട്ടായ്മ പ്രതിനിധികളായ എം.രാഘവൻ നായർ ,വി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ( ഗ്രേഡ് ) എൻ.വി.സത്യൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരായ പി.ധനേഷ് കുമാർ, പി.ബിജു ,അജിത് കെ.രാമൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com