ADVERTISEMENT

തൃക്കരിപ്പൂർ ∙ തങ്കയം ജംക്‌ഷനിൽ വീണ്ടും അപകടം. തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞു മടങ്ങിയവരുടെ കാർ അപകടത്തിൽപ്പെട്ടു. കാറിടിച്ചു 2 വൈദ്യുത തൂണുകൾ തകർന്നു. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. ആളപായമില്ല.ഇന്നലെ പുലർച്ചെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നു പയ്യന്നൂർ ഭാഗത്തേക്കു പോകുന്നവരാണ് അപകടത്തിൽ പെട്ടത്. ചൊവ്വേരി മസ്ജിദിനു സമീപത്തെ 2 വൈദ്യുത തൂണുകളാണ് ഇടിയിൽ തകർന്നത്. മസ്ജിദിനു വടക്കു ഭാഗത്തെ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം രണ്ടാമത്തെ തൂണിൽ ഇടിച്ചാണ് കാർ നിന്നത്.ഇടിയോടെ വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ വൻ അപായം ഒഴിവായി.

ആദ്യത്തെ തൂൺ ഇടിഞ്ഞു നുറുങ്ങിയിരുന്നു. 14 മണിക്കൂർ നേരം വൈദ്യുതി വിതരണം മുടങ്ങി. ഇരു തൂണുകളും മാറ്റിയശേഷം വൈകിട്ടാണ് വൈദ്യുതി വിതരണം പുനരാരംഭിച്ചത്.തങ്കയം ജംക്‌ഷനിൽ രണ്ടു മാസത്തിനകം ഇതു പത്താമത്തെ വാഹനാപകടമാണ്. തൃക്കരിപ്പൂർ ടൗണിലേക്കും പയ്യന്നൂർ ബൈപൈസിലേക്കും തിരിയുന്ന ജംക്‌ഷനാണിലാണ് അപായം തുടർക്കഥ. ജംക്‌ഷനിലെ അപായം നിയന്ത്രിക്കുന്നതിനു ഡിവൈഡറോ അതല്ലെങ്കിൽ ഹംബോ സ്ഥാപിക്കണമെന്നു വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com