ADVERTISEMENT

ഇന്ന് 
∙വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല.  പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും.  കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വോളിബോൾ  പരിശീലന ക്യാംപിന് സമാപനം
സുള്ള്യ ∙ വോളിബോൾ പരിശീലന ക്യാംപ് സമാപിച്ചു. സുള്ള്യ താലൂക്ക് വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായി 11 ദിവസത്തെ  വോളിബോൾ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 60 പേർ ക്യാംപിൽ പങ്കെടുത്തു. ക്യാംപിന്റെ സമാപന പരിപാടിയിൽ കർണാടക വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എൻ.ജയപ്രകാശ് റായ്, സുള്ള്യ താലൂക്ക് വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ദൊഡ്ഡണ്ണ ബരെമേലു, സെക്രട്ടറി ജയപ്രകാശ് കുടെകല്ലു, ഭാരവാഹികളായ കെ.ഗോകുൽദാസ്, ഇർഫാൻ തുടങ്ങിയവർ പ്രസംഗിച്ചു. വോളിബോൾ പരിശീലനം നൽകിയ മനോജ് കുമാർ, രാജീവി ഷെട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com