ADVERTISEMENT

വെള്ളരിക്കുണ്ട് ∙ ജലക്ഷാമം വർധിക്കുമ്പോഴും മോട്ടറുപയോഗിച്ച് അനധികൃത ജലമൂറ്റൽ തുടരുന്നതായി പരാതി. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനുവരി മുതൽ ചൈത്രവാഹിനി പുഴയിലും കൈത്തോടുകളിലുംനിന്നു വൈദ്യുതി മോട്ടറുകൾ ഉപയോഗിച്ച് രാത്രിയും പകലും ഒരുപോലെ വെള്ളം എടുക്കുന്നതാണ് തോടുകൾ വറ്റാൻ‍ പ്രധാന കാരണം. തോടുകളിൽനിന്നു കാർഷികാവശ്യങ്ങൾക്കു വെള്ളം എടുക്കുന്നത് പഞ്ചായത്ത് നിരോധിക്കുന്നത് തോടുകൾ വറ്റുമ്പോൾ മാത്രമാണ്. കാർഷികാവശ്യത്തിനു മോട്ടർ ഉപയോഗിച്ച് നേരിട്ട് വെള്ളമെടുക്കുന്നത് പൂർണമായും നിരോധിക്കണമെന്നാണു കോളനിവാസികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com