ADVERTISEMENT

കാഞ്ഞങ്ങാട് ∙ റെയിൽവേ അധികൃതർക്കറിയാം ട്രെയിൻ ഏതു സമയത്ത് ഓടിച്ചാൽ യാത്രക്കാർക്ക് ഗുണകരമാകുമെന്ന്. പക്ഷേ ഓടിക്കില്ലെന്നാണ് തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർ ഉയർത്തുന്ന പ്രധാന വിമർശനം.  തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സർവീസ് നടത്തിയ മംഗളൂരു–കൊച്ചുവേളി ട്രെയിൻ സർവീസ് തുടരണമെന്നും ഇതിന്റെ സമയക്രമം യാത്രക്കാർക്ക് പ്രയോജനകരമായിരുന്നു എന്ന വാദമാണ് വടക്കൻ മലബാറിലെ യാത്രക്കാർ ഉന്നയിക്കുന്നത്. തിരക്ക് പരിഹരിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച വാരാന്ത്യ സ്പെഷൽ ട്രെയിൻ ഒരു സർവീസ് നടത്തിയ ശേഷം റദ്ദാക്കിയിരുന്നു.  2 സർവീസുകളാണ് തിരഞ്ഞെടുപ്പ് സ്പെഷൽ ട്രെയിൻ നടത്തിയത്.

വൈകിട്ട് 7ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് എറണാകുളം– ആലപ്പുഴ വഴി രാവിലെ 8ന് കൊച്ചുവേളിയിൽ എത്തും വിധമായിരുന്നു സമയ ക്രമീകരണം. ഇത്തരത്തിൽ രാത്രികാല ട്രെയിൻ വടക്കൻ മലബാറിലെ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഉച്ചയ്ക്ക് 2.30 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3ന് മംഗളൂരുവിലെത്തുന്ന സമയക്രമവും യാത്രക്കാർക്ക് ഗുണകരമായിരുന്നു. വൈകിട്ട് മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ തെക്കൻ ജില്ലകളിലേക്ക് യാത്രാക്ലേശം രൂക്ഷമാണ്. മാവേലി, മലബാർ എക്സ്പ്രസുകളിലെ തിരക്ക് ഓരോ ദിവസവും വർധിക്കുന്ന സാഹചര്യമാണ്. മാസങ്ങൾ മുൻപ് ബുക്ക് ചെയ്താൽ മാത്രമേ സീറ്റ് ലഭിക്കൂയെന്ന സ്ഥിതിയാണ് മിക്ക ട്രെയിനുകളിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com