ADVERTISEMENT

അഡൂർ∙ കാട്ടുപന്നി ഇടിച്ചതിനെ തുടർന്നു ബൈക്ക് മറിഞ്ഞു യാത്രക്കാരനു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അഡൂർ അളിയനടുക്കത്തെ എച്ച്.വിജയനെ(45) മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡൂർ–മണ്ടക്കോൽ–സുള്ള്യ റോഡിലെ മുണ്ടക്കാട് വച്ചു രാവിലെ 9.30 ഓടെയാണ് അപകടം. തലപ്പച്ചേരിയിലെ കമുകിൻ തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഭക്ഷണം എത്തിച്ചു നൽകി തിരിച്ചുവരുന്നതിനിടെ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഉടനെ കാസർകോട് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com