ADVERTISEMENT

ചെറുവത്തൂർ∙ വഞ്ചിവീട് ഉടമ കിഴക്കേമുറിയിലെ ഒ.വി.രാജേഷും കുടുംബവും ഇന്നുമുതൽ പുതിയ വഞ്ചിവീട്ടിൽ സ്ഥിരതാമസം ആരംഭിക്കും. പക്ഷേ ഈ വഞ്ചിവീട് വെള്ളത്തിൽ ഒഴുകി നടക്കില്ലെന്നു മാത്രം. രാജേഷ് വഞ്ചിവീടിന്റെ മാതൃകയിൽ നിർമിച്ച വീടിന്റെ ഗൃഹ പ്രവേശമാണ് ഇന്ന്. 2009ൽ രാജേഷിന്റെ ജ്യേഷ്ഠൻ കൃഷ്ണൻ ആലപ്പുഴയിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ വഞ്ചിവീട് ഇവിടെ കൊണ്ട് വന്ന് തേജസ്വിനി പുഴയിൽ സഞ്ചാരികളുമായി അന്ന് യാത്ര നടത്തുന്നത് പതിവായിരുന്നു. അന്നു മുതൽ ഒരു വഞ്ചിവീട് സ്വന്തമാക്കുക എന്നുള്ളത് രാജേഷിന്റെ ആഗ്രഹമായിരുന്നു .എന്നാൽ അതിന് കഴിഞ്ഞില്ല.

ഇതിനിടെ സ്വന്തമായൊരു വീട് അത്യാവശ്യമായി വന്നു. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു വഞ്ചിവീട് സ്വന്തമാക്കാൻ കഴിയാത്തതു കൊണ്ട് തന്നെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരുക്കുന്ന വീട് വഞ്ചിവീടിന്റെ മാതൃകയിൽ ആകട്ടെ എന്ന് തീരുമാനിച്ച് നിർമാണം ആരംഭിക്കുകയായിരുന്നു. എന്നാൽ പുഴയിൽ ഒഴുകുന്ന വഞ്ചിവീട് എന്ന മോഹം രാജേഷിന്റെ മനസ്സിൽ നിന്ന് മാഞ്ഞില്ല. ഒന്നര വർഷം മുൻപ് രാജേഷും ഏതാനും സുഹൃത്തുക്കളും ചേർന്ന് പുതിയൊരു വഞ്ചിവീട് സ്വന്തമാക്കി. ലേക്ക് പാലസ് എന്ന ഈ വഞ്ചിവീട് ഇപ്പോൾ കോട്ടപ്പുറം വഞ്ചിവീട് ടെർമിനൽ കേന്ദ്രമാക്കി സഞ്ചാരം നടത്തുന്നുണ്ട്,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com