ADVERTISEMENT

ചാത്തന്നൂർ∙ ആരെങ്കിലും കണ്ടെത്തി വളർത്തണമെന്ന ലക്ഷ്യത്തോടെ അല്ല കുഞ്ഞിനെ രേഷ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചതെന്നു പൊലീസ്. കുഞ്ഞിനെ മറ്റാരെങ്കിലും വളർത്തണമെന്നു കരുതുന്നവർ ആളുകൾക്കു പെട്ടെന്നു കാണാൻ കഴിയുന്ന പൊതു സ്ഥലങ്ങളിലാണ് ഉപേക്ഷിക്കാറുള്ളതെന്നും പൊലീസ് പറയുന്നു. കുഴിയിൽ കുഞ്ഞിനെ തള്ളി കരിയില ഉപയോഗിച്ചു ഭാഗികമായി മൂടി.

കമഴ്ന്നു കിടന്ന ചോരക്കുഞ്ഞിന്റെ ശ്വാസകോശത്തിൽ കരിയിലയും മണ്ണും കയറി അണുബാധയുണ്ടായതാണു മരണത്തിലേക്കു നയിച്ചത്. കുട്ടിയെ കണ്ടെടുത്തപ്പോൾ പൊലീസിനു നാട്ടുകാർ കൈമാറുന്നതു വരെ പരിചരിക്കാൻ രേഷ്മയും കൂടിയിരുന്നു.രേഷ്മയുടെ അമ്മ സീതയാണു കുഞ്ഞിനെ കുളിപ്പിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ച കുഞ്ഞിനെ മൃതശരീരം ഏതാനും ആഴ്ചകൾ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിക്കു കൈമാറുകയായിരുന്നു. 

പൊക്കിൾക്കൊടി കൈമാറിയത് രേഷ്മ

"ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നൊന്തു പ്രസവിച്ച അമ്മ തന്നെയാണെന്ന വിവരം ‍െഞട്ടലോടെയാണ് കേട്ടത്. കുഞ്ഞിനെ കണ്ടെടുത്തപ്പോൾ രേഷ്മയുടെ ഭർത്താവാണ് പൊക്കിൾക്കൊടി മുറിച്ചത്. മുറിച്ചു മാറ്റിയ പൊക്കിൾക്കൊൊടി ചാമ്പൽ കൂനയിൽ നിന്നും എടുത്ത് പൊലീസിനു കൈമാറിയത് രേഷ്മയാണ്. ഒരു സംശയവും തോന്നാത്ത തരത്തിൽ പൊലീസിനോട് കാര്യങ്ങൾ പറഞ്ഞത് രേഷ്മയാണ്." -നാട്ടുകാരിയായ വീട്ടമ്മ

വെല്ലുന്ന അഭിനയം

"സിനിമകളെ വെല്ലുന്ന തരത്തിലെ അഭിനയത്തിലൂടെ എല്ലാവരെയും പറ്റിക്കുകയായിരുന്നു. വല്ലാത്ത മനക്കട്ടി തന്നെയാണ്. ആരുടെയും സഹായം ഇല്ലാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതായി പറയുന്നതിൽ അവിശ്വസനീയതയുണ്ട് കുഞ്ഞിനെ കണ്ടെത്തിയപ്പോൾ കുളിപ്പിക്കാനും മറ്റും മുന്നിൽ‌ നിന്നത് രേഷ്മയാണ്. പ്രവൃർത്തികൾ വിശ്വസിക്കാൻ കഴിയുന്നില്ല." - വിഷ്ണു, മുൻ വാർഡ് മെംബർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com