ADVERTISEMENT

പുനലൂർ ∙ കിഴക്കൻ മേഖലയിലെ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് അഭൂതപൂർവമായ തിരക്ക്. പുനലൂർ പുതിയിടം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, അഷ്ടമംഗലം ശ്രീ മഹാവിഷ്ണു ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക വിഷു ദിന പരിപാടികൾ നടത്തി. പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ വിഷുക്കണി ദർശനം ആരംഭിച്ചു. പുതിയ 10000 നാണയങ്ങൾ ആദ്യം എത്തിയ ഭക്തജനങ്ങൾക്ക് കൈനീട്ടമായി നൽകി.

ക്ഷേത്രം മേൽശാന്തി ജി.രാധാകൃഷ്ണൻ പോറ്റി, കീഴ്ശാന്തി ടി.എസ്.ഗണേഷ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പൂജകളും നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.ഹരികുമാർ, വൈസ് പ്രസിഡന്റ്, സെന്തിൽ നാഥൻ, സെക്രട്ടറി ബി.പ്രകാശ്,ട്രഷറർ ബി.രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

അഷ്ടമംഗലം ശ്രീ മഹാവിഷ്ണു ശ്രീ ഭഗവതി ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് എത്തിയവർക്ക് അഞ്ച് രൂപ നാണയമാണ് വിഷു കൈനീട്ടമായി നൽകിയത്. മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽ ശാന്തി എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെയും  ദേവീക്ഷേത്രത്തിൽ മേൽശാന്തി സന്തോഷ് നാരായണന്റെയും കാർമികത്വത്തിലാണ് വിഷു ദിന ചടങ്ങുകൾ നടന്നത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.ജ്യോതി നാഥ്, വൈസ് പ്രസിഡന്റ് എം.ആർ.വിനോജ്, സെക്രട്ടറി എസ്.അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാദേവി ക്ഷേത്രം,തൃക്കോതേശ്വരം മഹാദേവർ ക്ഷേത്രം, മുഹൂർത്തിക്കാവ്, ശാസ്താംകോണം അയ്യപ്പക്ഷേത്രം, ആരംപുന്ന ആയിരവില്ലി ക്ഷേത്രം, പ്ലാത്തറ ആയിരവില്ലി ക്ഷേത്രം, ഐക്കരക്കോണം പൂങ്ങോട് ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രം,നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർ ക്ഷേത്രം,വാളക്കോട് വാഴമൺ മഹാദേവർ ക്ഷേത്രം,  അടിവയലിൽ മുഹൂർത്തിക്കാവ്, ചാവരുകാവ് ക്ഷേത്രം,

മുളന്തടം മുത്താരമ്മൻ കോവിൽ ക്ഷേത്രം, കരവാളൂർ പീഠിക ഭഗവതി ക്ഷേത്രം, കരവാളൂർ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം, പാണയം മഹാദേവർ ക്ഷേത്രം, മുരുകോവിൽ കാവ് ക്ഷേത്രം, വെഞ്ചേമ്പ് ശിവക്ഷേത്രം, മാത്ര ആയിരവല്ലി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും വിഷുക്കണി ദർശനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com