ADVERTISEMENT

വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, പരേഡ്, പതാക വന്ദനം, ദേശഭക്തി ഗാനാലാപനം, സന്ദേശ റാലി, സെമിനാറുകൾ, ചർച്ച ക്ലാസുകൾ, അമർജവാൻ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കൽ തുടങ്ങിയവ നടത്തി.
ചാത്തന്നൂർ ∙ സൈലോർ സെൻട്രൽ സ്കൂളിൽ പ്രിൻസിപ്പൽ കിഷോർ ആന്റണി ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികൾ നടത്തി.
പാരിപ്പള്ളി ∙ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് പാരിപ്പള്ളി ജംക്‌ഷനിൽ റിപ്പബ്ലിക് ദിന സന്ദേശ റാലി നടത്തി. വിമുക്തഭടന്മാർ കുടുംബാംഗങ്ങൾ, അമൃത എച്ച്എസ്എസിലെ എസ്പിസി, എഴിപ്പുറം എച്ച്എസ്എസിലെ എൻസിസി കെഡറ്റുകൾ, അധ്യാപകർ എന്നിവർ സന്ദേശ റാലിയിൽ അണിനിരന്നു. യൂണിറ്റ് പ്രസിഡന്റ് ശശിധരൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ എസ്.സതീശൻ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ക്യാപ്റ്റൻ എസ്.സി.മധുസൂദനൻ പിള്ള, എസ്പിസി അധ്യാപകൻ സുഭാഷ്, എഴിപ്പുറം സ്കൂൾ മാനേജർ പത്‌മാസനൻ എന്നിവർ അമർജവാൻ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സോമൻ പിള്ള, സുനിൽകുമാർ, സജീവ് കുമാർ, സുരേഷ്‌ കുമാർ, സിന്ധു, ശാരിക, സിന്ധു സുനിൽ, രമാമണി അമ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

പാരിപ്പള്ളി ∙ ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല, അക്ഷര കലാ സാഹിത്യ വേദി എന്നിവ ചേർന്ന് ‘ഭരണഘടന - ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അനിൽ ഗോവിന്ദ് വിഷയം അവതരിപ്പിച്ചു. സുനിൽ വെട്ടിയറ അധ്യക്ഷത വഹിച്ചു. സാഹിത്യ വേദി കൺവീനർ ഡോ. പ്രിയാ സുനിൽ, ഡോ.ആദർശ് രത്നാകരൻ, ഗ്രന്ഥശാലാ സെക്രട്ടറി ജി.സദാനന്ദൻ, സാഹിത്യകാരൻ കരവാരം രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ചാത്തന്നൂർ ∙ ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽമാരായ ഡി. പ്രമോദ് കുമാർ, എസ്.രാഖി, എച്ച്എം എൽ. കമലമ്മ അമ്മ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ. ആർ.ദിലീപ് കുമാർ, മാതൃസമിതി പ്രസിഡന്റ് സജീന നജീം, ഡപ്യൂട്ടി എച്ച്എം ജി.ദീപു, പി.മോഹനൻ, രജനി, ലിജിൻ വിൽഫ്രഡ്, അശ്വതി, എസ്.നിസാർ, എം.നൗഫൽ, സ്റ്റാഫ് സെക്രട്ടറി സി.സുമാദേവി, പി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ചാത്തന്നൂർ ∙ചിറക്കര ഗവ. ഹൈസ്കൂളിൽ എസ്പിസി, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സോഷ്യൽ സയൻസ് ക്ലബ് തുടങ്ങി വിവിധ ക്ലബ്ബുകൾ ചേർന്നു റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് സുനിൽകുമാർ അധ്യാപകനും തിരക്കഥാകൃത്തുമായ സുമേഷ് ചാത്തന്നൂരും ചേർന്നു ദേശീയ പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. എസ്പിസി പരേഡ്, വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനം, മധുരം വിതരണം എന്നിവ നടന്നു അധ്യാപകരായ ഷീജ, ബീന,അനീഷ്, ഉഷ, ശിവപ്രസാദ്, എസ്എംസി അംഗം സുനിൽകുമാർ, ആരോമൽ എന്നിവർ നേതൃത്വം നൽകി.

1. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി ദേശീയ പതാക ഉയർത്തുന്നു. 2. കൊട്ടിയം പൗരവേദിയും എക്സൈസും സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റാലിയുടെ സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
1. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി ദേശീയ പതാക ഉയർത്തുന്നു. 2. കൊട്ടിയം പൗരവേദിയും എക്സൈസും സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റാലിയുടെ സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

കല്ലുവാതുക്കൽ ∙ കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു വിശ്വരാജൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.പ്രതീഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ വിമുക്ത ഭടന്മാരെ യുഡിഎഫ് ചെയർമാൻ വട്ടക്കുഴിക്കൽ മുരളി, ഡോ. നടയ്ക്കൽ ശശി എന്നിവർ ചേർന്ന് ആദരിച്ചു. കെഎസ്എസ്പിഎ ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കല്ലുവാതുക്കൽ അജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത് ലാൽ, ഡി.തോമസ് കുട്ടി, മനോഹര കുറുപ്പ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നീന റെജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ നിതിൻ കല്ലുവാതുക്കൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ആസാദ് സത്താർ, ജെ.ചാക്കോ, ഇന്ദിരാ ഭായ്, രാ‍ജമ്മ, മോഹനൻ ഇടക്കുന്ന്, ഹരിലാൽ പാമ്പുറം, ചാക്കോ വട്ടക്കുഴിക്കൽ, ഇടിക്കുള, ഐസക്, ബിന്ദു ഹരിലാൽ, ശരത്, ബാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഉളിയനാട് ∙ കെ.പി.ഗോപാലൻ ഗ്രന്ഥശാലയിൽ സെക്രട്ടറി ടി.ആർ.ദിപു ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് പി.ബിനു അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം വിനിത ദിപു വിമുക്തഭടന്മാരെ ആദരിച്ചു. വിജയകൃഷ്ണൻ നായർ, വിശ്വംഭരൻ, സുനിൽ, ബിജു, ഫ്രാൻസിസ്, ബിന്ദു, രാജേശ്വരി, ആർട്ടിസ്റ്റ് ചാത്തന്നൂർ ബിജു, സ്മിത എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരം, പായസ സദ്യ എന്നിവ നടത്തി.

നടയ്ക്കൽ ∙ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയിൽ പതാക റിപ്പബ്ലിക് ദിന സന്ദേശം, ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം എന്നിവ നടത്തി.

ചാത്തന്നൂർ ∙ ആദിച്ചനല്ലൂർ റൂറൽ റസിഡന്റ് അസോസിയേഷനിൽ വിമുക്തഭടനും ചലച്ചിത്ര പ്രവർത്തകനുമായ ചാത്തന്നൂർ സുജൻ അസോസിയേഷൻ പ്രസിഡന്റ് ടി.പാപ്പച്ചൻ എന്നിവർ ചേർന്നു ദേശീയപതാക ഉയർത്തി. സെക്രട്ടറി ജീ.വിദ്യാസാഗർ, എം.കെ.സുരേന്ദ്രൻ പിള്ള, രാജീവ് ഖാൻ, സുനിൽ, തങ്കപ്പൻ പിള്ള, ജേക്കബ്, ഗ്രേസി എഡ്വിൻ, തുളസീധരൻ, രാജീവ് കുമാർ, അജിത് കുമാർ, അരവിന്ദ കുറുപ്പ്, അനിലാൽ, മാത്യു സൈമൺ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മധുരം വിതരണം ചെയ്തു.

കല്ലുവാതുക്കൽ ∙ സമുദ്ര തീരം മതനിരപേക്ഷ വയോജന കേന്ദ്രത്തിൽ പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള ദേശീയ പതാക ഉയർത്തി. സമുദ്ര തീരം ചെയർമാൻ റൂവൽ സിങ്, സമുദ്ര ലൈബ്രറി പ്രസിഡന്റ് ആർ.രജീഷ്, സമുദ്ര ഫോക് ലോർ അക്കാദമി പ്രസിഡന്റ് അജിത് ലാൽ, ഷീല മധു, ദീപു, ഗീത തുടങ്ങിയവർ നേതൃത്വം നൽകി. പാരിപ്പള്ളി പ്രണവം സംഗീത വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും സംഗീത വിരുന്ന് ഒരുക്കി.

വേളമാനൂ൪ ∙ കുടുംബങ്ങളിൽ സംഭവിക്കുന്ന മൂല്യച്യുതി കാണാതെ പോകരുതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ വേളമാനൂ൪ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജി.രാജേന്ദ്രൻപിള്ള, എസ്കെവി ഹൈസ്കൂൾ എച്ച്എം ലക്ഷ്മി, അധ്യാപകരായ ഹരികൃഷ്ണൻ, അജീഷ്, വീണ, നിസാം, ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ഡോ. രവിരാജ്, കെ.മോഹനൻ, ജി.രാമചന്ദ്രൻപിള്ള, ബി.സുനിൽ കുമാർ, ആലപ്പാട്ട് ശശി, കബീർ, മാനേജർ പത്മകുമാർ എന്നിവർ പ്രസംഗിച്ചു. കടമ്പാട്ടുകോണം എസ്കെവി ഹൈസ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി കെഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡ് നടത്തി. ‌

പരവൂർ∙ ആർ.സുകുമാരൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി  സ്കൂൾ വിദ്യാർഥികൾക്ക്   ക്വിസ് - 2024 മത്സരം സംഘടിപ്പിച്ചു. കഥാകൃത്തും ഗാനരചയിതാവുമായ കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യു.അനിൽകുമാർ അധ്യക്ഷത വഹിച്ചു. വീണാ പ്രസാദിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ഭരണഘടനയുടെ ആമുഖം ചൊല്ലി പ്രതിജ്ഞയെടുത്തു. ഡോ.പ്രസന്നകുമാർ, ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.

കൊട്ടിയം∙ രണ്ടായിരത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊട്ടിയം പൗരവേദിയും എക്സൈസ്(വിമുക്തി)യും കൊട്ടിയത്ത് വർണാഭമായ റിപ്പബ്ലിക് ദിന റാലിയും ലഹരിക്കെതിരെ ബോധവൽക്കരണവും സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബദറുദ്ദീൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. റാലിയിലെ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും കാഷ് പ്രൈസും എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.എ പ്രദീപ് വിതരണം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.രാജേഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കലാമുദ്ദീൻ, പഞ്ചായത്തംഗങ്ങളായ വസന്ത ബാലചന്ദ്രൻ, അലിയാരുകുട്ടി, എസ്എൻ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ സന്ദീപ്, ക്യാപ്റ്റൻ സനിൽകുമാർ, പൗരവേദി സെക്രട്ടറി അജീഷ് പാറവിള, ട്രഷറർ സാജൻ കവറാട്ടിൽ, നൗഷാദ് പാട്ടത്തിൽ, ജോൺ മോത്ത, മോഹനൻപിള്ള, രാജേഷ് കൊട്ടിയം, പ്രമോദ്, രാജു നന്ദനം, നിസാർ, സലില, ബിനോ ഭാർഗവൻ, ബിജുഖാൻ, അനിൽകുമാർ, ബി.പ്രശാന്ത്, ക്ലമന്റ് ലോറൻസ്, വിശ്വനാഥൻ, പ്രതിഭ, രഹിന എന്നിവർ പ്രസംഗിച്ചു. ലൂർദ് സ്കൂൾ ഒ‍ാഫ് നഴ്സിങും കൊട്ടിയം എസ്എൻ പോളിടെക്നിക് കോളജും ഒന്നാം സമ്മാനം നേടി.ഉമയനല്ലൂർ എച്ച്കെഎം കോളജ് ഒ‍ാഫ് എജ്യുക്കേഷന് രണ്ടും എച്ച്കെഎം ടിടിഐ മൂന്നാം സ്ഥാനവും നേടി. സ്കൂൾ തലത്തിൽ തഴുത്തല നാഷനൽ പബ്ലിക് സ്കൂൾ ഒന്നും മൈലാപ്പൂര് എകെഎം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

പരവൂർ∙ റിപ്പബ്ലിക് ദിനത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് അമർജവാൻ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. പ്രസിഡന്റ് എൻ.ശിശുപാലൻ, സെക്രട്ടറി എ.സുരേഷ് കുമാർ, ട്രഷറർ സി.എസ്.രവികുമാർ, വനിതാ വിങ് പ്രസിഡന്റ് പ്രേമാ ഭായി, അജിത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

പൂതക്കുളം∙ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പൂതക്കുളം യൂണിറ്റിന്റെ റിപ്പബ്ലിക് ദിനാചാരണവും വാർഷിക പൊതുയോഗവും യൂണിറ്റ് പ്രസിഡന്റ്‌ കെ.ഹരിദാസൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി മോഹനൻ പിള്ള, താലൂക്ക് ട്രഷറർ സോമൻ പിള്ള, പി.ആർ.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com