ADVERTISEMENT

ചവറ∙ ഇത്തവണ എൻഡിഎക്ക് ഭൂരിപക്ഷം ലഭിക്കാതെ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്ത് പോകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.കൊല്ലം പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ ചവറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ചവറ തട്ടാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിലും ബിജെപിയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറുന്ന കാഴ്ചയാണ് കാണുന്നത്.

കേന്ദ്രത്തെ ശക്തമായ എതിർക്കുന്നത് കൊണ്ടാണ് കേരളത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.എൽഡിഎഫ് കൺവീനർ ഐ. ഷിഹാബ് അധ്യക്ഷനായി. സുജിത്ത് വിജയൻപിള്ള എംഎൽഎ, സ്ഥാനാർഥി എം.മുകേഷ്, ടി.മനോഹരൻ, സാം.കെ.ഡാനിയൽ, എം.എച്ച്.ഷാരിയർ, എസ്.സുദേവൻ, കെ.വരദരാജൻ, കെ.രാജഗോപാൽ, കൊല്ലം മധു, ഷാജി.എസ്.പള്ളിപ്പാടൻ, കെ.ഐ.ഷാജി, സാംസൺ നെറോണ തുടങ്ങിയവർ പ്രസംഗിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായി അനിൽ പുത്തേഴം, സെക്രട്ടറിയായി ടി.മനോഹരനെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com