ADVERTISEMENT

കൊല്ലം ∙ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ പര്യടനം. ഇന്നലെ രാവിലെ പരവൂർ നിന്നുമാണ് സ്ഥാനാർഥിയുടെ പര്യടനം തുടങ്ങിയത്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ പാെങ്കാലയിടുന്ന ഭക്തരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് കൊല്ലം മണ്ഡലത്തിലെ പര്യടനം തുടങ്ങി.

കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണ ക്ഷേത്രം, മുളങ്കാടകം ഏരിയയിലെ തിരുമുല്ലവാരം ക്ഷേത്രം, പള്ളി കോളനി, മനയിൽ കുളങ്ങര വനിത ഐടിഐ, മാമൂട്ടിൽകടവ്, കുന്നുമ്മഴികത്ത് ക്ഷേത്രം താമരക്കുളം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ജില്ലാ സെക്രട്ടറിമാരായ കൃപ വിനോദ്, മോൻസി ദാസ്, വൈസ് പ്രസിഡന്റ് ശശികല റാവു, മണ്ഡലം പ്രസിഡന്റ് ടി.ആർ.അഭിലാഷ്, ജനറൽ സെക്രട്ടറിമാരായ ബി.ശൈലജ, സൂരജ്, മണ്ഡലം ഭാരവാഹികളായ കൃഷ്ണകുമാർ, ഷിബു കടപ്പാക്കട, ശ്രീകുമാർ, ത്യാഗരാജൻ, സജികുമാർ, ബൈജു മഹേശ്വർ, കൗൺസിലർ സജിതാനന്ദ്, എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com