കൊല്ലം ജില്ലയിൽ ഇന്ന് (16-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ ക്രാഷ് കോഴ്സ്
കൊട്ടാരക്കര ∙ കോളജ് ഓഫ് എൻജിനീയറിങ് (ഐഎച്ച്ആർഡി) 22ന് കൊട്ടാരക്കര ഗവ.ഗേൾസ് വൊക്കേഷനൽ എച്ച്എസ്എസിൽ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കു വേണ്ടിയുള്ള സൗജന്യ ക്രാഷ് കോഴ്സ് സംഘടിപ്പിക്കും. വെബ്സൈറ്റ്: www.cekottarakkara.ihrd.ac.in. 9447266800.
സൗജന്യ മെഡിക്കൽ ക്യാംപ്
അഞ്ചൽ ∙ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ നാളെ 10നു വെരിക്കോസ് വെയിൻ രോഗനിർണയ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
സിറ്റിങ് മാറ്റി
കൊല്ലം ∙ 23, 24 തീയതികളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ സിറ്റിങ് 20, 21 തീയതികളിലേക്ക് മാറ്റി .
വൈദ്യുതി മുടങ്ങും
പരവൂർ∙ മേങ്ങാണി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 8.30 മുതൽ 2 വരെയും കലാദർശനി പരിധിയിൽ 11 മുതൽ 4 വരെയും കുമിട്ടി പരിധിയിൽ 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.