ADVERTISEMENT

പാലാ ∙ ജീവന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങൾ നദികളാണെന്നും കേരള നദീസംഗമം സാംസ്കാരിക മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും ബിഷപ് മാർ ജേക്കബ് മുരിക്കൻ. ലോക ജലദിനത്തോടനുബന്ധിച്ചു സംസ്ഥാന ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസികളുടെ കൂട്ടായ്മയായ ഐഎസ്എ പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെ തിരുവനന്തപുരത്തു നടത്തുന്ന കേരള ജലസഭയിലെ നദീജല സംഗമത്തിനു മീനച്ചിൽ നദിയിലെ വെള്ളം പാലായിൽ ശേഖരിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു. ജലദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാണി സി.കാപ്പൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ജലസംരക്ഷണ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. 

മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ രാജു, ജോയി കുഴിപ്പാല, മഞ്ജു ബിജു, രൺജിത് മീനാഭവൻ, സൈനമ്മ ഷാജു, ജോളി ടോമി പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ പ്രസംഗിച്ചു. ഐഎസ്എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാനും പിഎസ്ഡബ്ല്യുഎസ് പ്രോജക്ട് മാനേജരുമായ ഡാന്റീസ് കൂനാനിക്കലിന്റെ നേതൃത്വത്തിൽ മീനച്ചിലാറ്റിലെ വെള്ളം വഹിച്ചുകൊണ്ടുള്ള ജലപ്രയാണം തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.

 പ്രോജക്ട് ഓഫിസർമാരായ എ.ബി സെബാസ്റ്റ്യൻ, ഷീബ ബെന്നി, കോ ഓർഡിനേറ്റർമാരായ അനു സാബു, ബിബിൻ തോമസ്, ഫ്രാൻസിസ് സജി, ജോബി മണിയങ്ങാട്ട്, ജിൻസി ജോസ്, ജെയ്സി മാത്യു, സാന്ദ്ര ആന്റണി, ആഷ്‌ലി ജോസ്, ജൂബൽ ജോസ്, പ്രിയങ്ക മൈക്കിൾ, പി.വി.ജോർജ്, മാനുവൽ ആലാനി, സാജു വടക്കൻ തുടങ്ങിയവർ നേതൃത്വം നൽ‌കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com