ADVERTISEMENT

വൈക്കം ∙ അൻപതു ദിവസം നീണ്ട നോമ്പ് ആചരണത്തിന്റെ പരിസമാപ്തി കുറിച്ച് ഞായറാഴ്ച രാത്രി ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന യേശുദേവന്റെ ഉയിർപ്പു ഞായറിന്റെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. അൾത്താരയ്ക്കു മുന്നിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണു ദേവാലയങ്ങളിൽ ഉയിർപ്പു ഞായർ ആചരിച്ചത്. കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം ദിവസം കല്ലറ പിളർന്ന് ഉയിർത്തെഴുന്നേൽക്കുന്ന ദൃശ്യം മനോഹരമായി അവതരിപ്പിച്ചാണു പള്ളികളിൽ ചടങ്ങുകൾ തുടങ്ങിയത്.  വൈക്കം ടൗൺ നടേൽ പള്ളിയിൽ ഉയിർപ്പു ഞായറിന്റെ ചടങ്ങുകൾ മറ്റൊരു ഹാളിലാണു ക്രമീകരിച്ചത്. വിപുലമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയാണു യേശുക്രിസ്തുവിന്റെ ഉയിർപ്പ് ആവിഷ്കരിച്ചത്.

കല്ലറയിൽ കാവൽക്കാരെ അതിശയിപ്പിച്ച് ഇടിമുഴക്കത്തോടെ അന്ധകാരം സൃഷ്ടിച്ച് കല്ലറ പിളർന്ന് യേശുദേവൻ ഉയിർത്തെഴുന്നേൽക്കുന്ന സന്ദർഭമാണു പള്ളിയിലെ ഒരുപറ്റം യുവാക്കൾ ചേർന്ന് അവതരിപ്പിച്ചത്. തുടർന്ന് യേശുവിന്റെ തിരുസ്വരൂപം പള്ളിയിലേക്കു പ്രദക്ഷിണമായി എഴുന്നള്ളിച്ചു. പാതിരാക്കുർബാനയ്ക്ക് എത്തിയ ഭക്തർ പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്കു നടേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയാമ്പാറ മുഖ്യകാർമികത്വം വഹിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള മറ്റ് ഇടവക ദേവാലയങ്ങളിലും ഉയിർപ്പുഞായറിന്റെ ചടങ്ങുകൾ ഭക്തിനിർഭരമായി ആചരിച്ചു.

വൈക്കം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ ഫാ.ജോസഫ് തെക്കിനേൻ, തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. വർഗീസ് ചെരപ്പറമ്പിൽ, കുടവെച്ചൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.ജോർജ് നേരേവീട്ടിൽ, ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ ഫാ. ഹോർമിസ് തോട്ടക്കര, ചെമ്മനാകരി സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.ഷൈജു ആട്ടോകാരൻ, വല്ലകം സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. ടോണി കോട്ടയ്ക്കൽ,

കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. ജയ്സൺ ചിറേപ്പടിക്കൽ, ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ ഫാ. ജിയോ മടപ്പാടൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. ജിനു പള്ളിപ്പാട്ട്, തോട്ടകം സെന്റ് ഗ്രിഗോറിയസ് ദേവാലയത്തിൽ ഫാ. റൊമുളൂസ് നെടുംചാലിൽ, ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. വിൻസന്റ് പറമ്പിത്തറ, ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ.ബിജു പോൾ ചക്യത്ത്, കൊതവറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ ഫാ. റെജു കണ്ണമ്പുഴ, അച്ചിനകം സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ.ജയ്സൺ കൊളുത്തുവെളളിൽ, വൈക്കം നടേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ.സെബാസ്റ്റ്യൻ നാഴിയംപാറ, ഓർശ്ലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ.മാത്യു ഇഞ്ചക്കാട്ട് മണ്ണിൽ,

ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ.ജോഷി ചിറയ്ക്കൽ, വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ ഫാ.ജോൺസൺ കുവേലി, പൊതി കലയത്തുംകുന്ന് കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ.പോൾ കോട്ടയ്ക്കൽ, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ.തോമസ് ചില്ലയ്ക്കൽ, ജോസ്പുരം സെന്റ് തോമസ് ദേവാലയത്തിൽ ഫാ.ആന്റണി നടുവത്തുശേരി എന്നിവർ കാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com