ADVERTISEMENT

‘ബജറ്റിനെ ന്യായീകരിക്കുന്നവർ നികൃഷ്ട ജീവികൾ’

പാലാ ∙ ഭരണക്കാർക്ക് ധൂർത്തടിക്കാനായി ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റിനെ ന്യായീകരിക്കുന്നവർ നികൃഷ്ട ജീവികളാണെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം. നിയോജക മണ്ഡലത്തെ പൂർണമായി അവഗണിച്ചത് പ്രതികാര രാഷ്ട്രീയ നേതൃത്വത്തിനുള്ള മധുര പ്രതികാരമായതിനാൽ സ്ഥലം എംഎൽഎയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കർഷകദ്രോഹ നിർദേശങ്ങൾ പിൻവലിപ്പിക്കാൻ ഇടതു കേരള കോൺഗ്രസിനു സാധിക്കുന്നില്ലെങ്കിൽ ഭരണ സുഖം ഉപേക്ഷിക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം കൊള്ള മുതൽ പങ്കിടുന്നവരുടെ ഗണത്തിലായിരിക്കും ഇത്തരക്കാരുടെ സ്ഥാനമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. ജോഷി വട്ടക്കുന്നേൽ, മത്തച്ചൻ പുതിയടത്തുചാലിൽ, ജോയിച്ചൻ കുന്നക്കാട്ട്, സജി ഓലിക്കര, മത്തച്ചൻ അരീപ്പറമ്പിൽ, മാർട്ടിൻ കോലടി, ജിമ്മി വാഴംപ്ലാക്കൽ, റിജോ ഒരപ്പൂഴിക്കൽ, എബിൻ വാട്ടപ്പള്ളി, തോമാച്ചൻ പാലക്കുടി എന്നിവർ പ്രസംഗിച്ചു.

ജീവനക്കാരെ വഞ്ചിക്കുന്ന ബജറ്റ് 

പാലാ ∙ സംസ്ഥാന ജീവനക്കാരെ ഒന്നടങ്കം വഞ്ചിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള എൻജിഒ സംഘ് ജില്ല പ്രസിഡന്റ് എം.എസ്.ഹരികുമാർ. എൻജിഒ സംഘ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് 7 വർഷം മുൻപ് നടത്തിയ പ്രഖ്യാപനം പോലും നടപ്പിലാക്കിയിട്ടില്ല.

Also read: ജില്ലയിൽ പൊലീസിന്റെ ഓപ്പറേഷൻ ‘ആഗ്’ : ഒറ്റരാത്രിയിൽ 113 അറസ്റ്റ്

2021 ജനുവരി മുതലുള്ള 4 ഗഡു ക്ഷാമബത്ത കുടിശികയാണ്. ലീവ് സറണ്ടർ കഴിഞ്ഞ 3 വർഷമായി ജീവനക്കാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. ജീവനക്കാരെ പൂർണമായും വഞ്ചിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും എം.എസ്.ഹരികുമാർ പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് എസ്.ദിലീപ് അധ്യക്ഷത വഹിച്ചു. ജി.ദിനേശ്, എസ്.അനിൽ, എസ്.ദിലീപ് കുമാർ, പി.ജി.രഞ്ജിത്ത്, ടോം ആന്റോ, എം.എസ്.വിനോദ്, വി.പി.രാധാകൃഷ്ണ ചെട്ടിയാർ എന്നിവർ പ്രസംഗിച്ചു.

ന്യായവില വർധന പിൻവലിക്കണം

പാലാ ∙ ഭൂമിയുടെ ന്യായവില വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം ഉടൻ പിൻവലിക്കണമെന്ന് കമ്മിഷൻ ഏജന്റ് യൂണിയൻ (കെടിയുസി-എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. ഷിബു കാരമുള്ളിൽ, ബിബിൽ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ടോമി കട്ടയിൽ, സാജു കൂറ്റനാൽ, കെ.കെ.ദിവാകരൻ നായർ, രാജൻ കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു.

‘കേരളം കണ്ട ഏറ്റവും ജനദ്രോഹ ബജറ്റ്’

പൊൻകുന്നം ∙ കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനദ്രോഹപരമായ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പറഞ്ഞു.    എൻടിയു റവന്യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.രാജേഷ് മോഹൻ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ശാരീരിക് പ്രമുഖ് എൻ.ശ്രീജിത്ത്‌, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.ജി.കണ്ണൻ,  കെ.എൻ.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ: കെ.എൻ.അജിത് കുമാർ (പ്രസി ), കെ.രാജേഷ് മോഹൻ, കെ.വി.വിജിത്ത് (വൈ. പ്രസി), അംബരീഷ് പി.അമ്പാട്ട് (ജന. സെക്ര), രാധിക ബി.നായർ, വി.ജി.രാജി (ജോ. സെക്ര), വി.കെ.അജയകുമാർ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com