ADVERTISEMENT

കുമാരനല്ലൂർ ∙ മൊബൈൽ ആപ് വായ്പതട്ടിപ്പിൽ കുടുങ്ങി യുവതി. മെഡിക്കൽ റെപ്രസന്റിറ്റീവും സിനിമ സംവിധായകയുമായ യുവതിയാണു വായ്പതട്ടിപ്പിൽപെട്ടത്. യുവതി ഗാന്ധിനഗർ പൊലീസിലും  സൈബർ സെല്ലിലും പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.യുവതിയുടെ മൊബൈൽ ഫോണിലേക്ക് 2 ലക്ഷം രൂപ വായ്പ അനുവദിച്ചെന്ന സന്ദേശം എത്തി. 

സന്ദേശം തുറന്നു നോക്കിയതോടെ‘ക്വിക് കാഷ്’ മൊബൈൽ ആപ് ലിങ്ക് മൊബൈലിൽ എത്തി. തുടർന്നുള്ള ഇടപാടുകൾക്ക് ആപ് ക്ലിക് ചെയ്തു. ഇതോടെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ 2400 രൂപ എത്തിയതായി സന്ദേശമെത്തി. ഇതോടെ തട്ടിപ്പാണെന്നു സംശയം തോന്നി ആപ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും മനസ്സിലായി. എന്നാൽ അന്നു മുതൽ 4018 രൂപ തിരിച്ചടയ്ക്കണമെന്ന്് ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങളും ഫോൺ വിളികളും ലഭിച്ചു തുടങ്ങിയതായി യുവതി പറയുന്നു. തുടർന്നാണ് പരാതി നൽകിയത്.

തന്റെ പേരിലുള്ള ആധാർ കാർഡിന്റെ വ്യാജ പകർപ്പ്, മൊബൈൽ ഫോണിൽ സേവ് ചെയ്തിരുന്ന ഫോൺ നമ്പറുകൾ, പേരുകൾ എന്നിവയെല്ലാം ചോർത്തി. ഇവ  പിന്നീട് വാട്സാപ് സന്ദേശമായി അയയ്ക്കാൻ തുടങ്ങിയെന്നും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ശ്രദ്ധിക്കാം

സ്ഥിരമായി ഓൺലൈൻ ഇടപാട് നടത്തുന്ന ഫോൺ നമ്പറിലേക്ക് വരുന്ന ലിങ്കുകൾ ശ്രദ്ധിക്കണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്മളുടെ ഫോൺ തന്നെ അതുപോലെ മറ്റൊരാൾക്ക് കാണാൻ കഴിയുന്ന ആപ്പിലേക്കാണ് (സ്ക്രീൻ ഷെയറിങ്) എത്തിപ്പെടുക. പിന്നീട് നമുക്ക് വരുന്ന ഒടിപി പോലും അവർക്കു കാണാനാകും. അനാവശ്യ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക, ഇവയിൽ പലതും ഫോണിലെ വിവരങ്ങൾ ചോർത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com