ADVERTISEMENT

കോട്ടയം ∙ കലാലയ സർഗവസന്തോത്സവത്തിന് വേദിയാവാൻ കോട്ടയം ഒരുങ്ങി. 5 വർഷത്തിനുശേഷമാണ് എംജി സർവകലാശാല കലോത്സവം അക്ഷരനഗരിയിൽ എത്തുന്നത്. 26 മുതൽ മാർച്ച് 3 വരെ നീളുന്ന കലോത്സവത്തിൽ ഏഴായിരത്തിലധികം പേർ മാറ്റുരയ്ക്കും.  ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക മത്സരങ്ങളുണ്ട്.  തമിഴിലും മത്സരങ്ങളുണ്ട്. 26ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നു തിരുനക്കര മൈതാനത്തക്കുള്ള കലാജാഥയിൽ കലോത്സവ മുദ്രാവാക്യമായ  ‘വീ ദ് പീപ്പിൾ ഓഫ് ഇന്ത്യ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ അവതരിപ്പിക്കും. പ്ലോട്ടുകൾ വിലയിരുത്തി 3 സമ്മാനങ്ങൾ നൽകും.

എന്തുകൊണ്ട് വീ ദ് പീപ്പിൾ ഓഫ് ഇന്ത്യ എന്ന ആശയം? ഉത്തരവുമായി എംജി സർവകലാശാലായൂണിയൻ ചെയർമാൻ
10 വർഷമായി രാജ്യത്തുനടക്കുന്ന രാഷ്ട്രീയമാറ്റങ്ങൾ ഭരണഘടനയെപ്പോലും പൊളിച്ചെഴുതുന്ന തലത്തിലേക്കു നീങ്ങുന്നു. ഇതിനെതിരെ ക്യാംപസുകൾ പ്രതിഷേധമുയർത്തുകയും പ്രതിരോധിക്കുകയും വേണം.കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധമാണ് ഈ കലോത്സവ മുദ്രാവാക്യത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.ഭരണഘടനയിൽനിന്നു കേന്ദ്രസർക്കാർ മാറ്റാനായി ശ്രമിക്കുന്ന ആശയങ്ങളുടെ പേരുകളാണ് വേദികൾക്കു നൽകിയത്. കലകൊണ്ട് പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.
രാഹുൽ മോൻ രാജൻ ചെയർമാൻ, എംജി സർവകലാശാലാ യൂണിയൻ

പ്രധാന മത്സരങ്ങളും വേദികളും സമയവും
വേദി -1 സെക്കുലർ (തിരുനക്കര മൈതാനം)
26 നു വൈകിട്ട് 4ന് ഉദ്ഘാടനയോഗം. ഏഴിന് തിരുവാതിര.
27നു രാവിലെ 9നു പരിചമുട്ട്, 10നു മോണോആക്ട്
28നു രാവിലെ 9നു നാടോടി നൃത്തം
29നു രാവിലെ 9നു ദഫ്മുട്ട്, വൈകിട്ട് 7നു നാടൻപാട്ട്

മാർച്ച്‌ 1നു രാവിലെ 9ന് കോൽക്കളി, വൈകിട്ട് 5നു നാടോടിനൃത്തം ഗ്രൂപ്പ്.
മാർച്ച്‌ 2നു രാവിലെ 9ന് സംഘഗാനം, വൈകിട്ട് നാലിന് ഒപ്പന.
മാർച്ച്‌ 3നു രാവിലെ 9നു മാർഗംകളി, വൈകിട്ട് 5നു സമാപനയോഗം.

വേദി -2 സോഷ്യലിസ്റ്റ്  (സിഎംഎസ് കോളജ് )
26 നു വൈകിട്ട് 7നു കേരളനടനം
27നു രാവിലെ 9ന് ഭരതനാട്യം
28ന് ഉച്ചയ്ക്ക് രണ്ടിന് മിമിക്രി
29നു രാവിലെ 9നു വാദ്യസംഗീതം.

മാർച്ച്‌ 1നു രാവിലെ 9നു വെസ്റ്റേൺ മ്യൂസിക്. 
വൈകിട്ട് 7നു ക്ലാസിക്കൽ ഡാൻസ്.
മാർച്ച്‌ 2നു രാവിലെ 9ന് സംഘഗാനം.
മാർച്ച്‌ 3നു രാവിലെ 9ന് അറബിക് മത്സരങ്ങൾ.

വേദി -3 ഡെമോക്രാറ്റിക്  (ബസേലിയസ് കോളജ്)
26നു വൈകിട്ട് 7നു കഥകളി.
27നു രാവിലെ 9നു മോഹിനിയാട്ടം.
28നു രാവിലെ 9നു കഥാപ്രസംഗം.
29നു രാവിലെ 9ന് കുച്ചിപ്പുഡി.

മാർച്ച്‌ 1നു രാവിലെ 9ന് ഉപകരണസംഗീതം, 
വൈകിട്ട് 7ന് ഓട്ടൻതുള്ളൽ.
മാർച്ച്‌ 2നു രാവിലെ 9 മുതൽ ഉപകരണസംഗീതം.
മാർച്ച്‌ 3നു ക്വിസ് മത്സരം.

വേദി -4 ജസ്റ്റിസ്  (ബിസിഎം കോളജ് )
26നു വൈകിട്ട് 7 മുതൽ ഭരതനാട്യം.
27 നു രാവിലെ 9ന് അക്ഷരശ്ലോകം, വൈകിട്ട് 3നു കാവ്യകേളി.
28നു രാവിലെ 9നു വഞ്ചിപ്പാട്ട് വൈകിട്ട് 7 നു സ്കിറ്റ്.
29നു രാവിലെ 9നു മാപ്പിളപ്പാട്ട്.
മാർച്ച്‌ 1നു രാവിലെ 9നു വാദ്യോപകരണം
മാർച്ച്‌ 2നു രാവിലെ 9നു ലളിതഗാനം

വേദി -5,8 (സിഎംഎസ് കോളജ്)
വേദി -6,9 ( ബസേലിയസ് കോളജ്)
വേദി-7 ( ബിസിഎം കോളജ്)
വിവിധ ദിവസങ്ങളിലായി രചനാ മത്സരങ്ങൾ. പെയിന്റിങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com