ADVERTISEMENT

ആദ്യകാല ഭരണാധികാരികൾ വിമർശനം ഉൾക്കൊണ്ടവർ: മുകേഷ്
കോട്ടയം ∙ കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് എം. മുകേഷ് എംഎൽഎ. എംജി സർവകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അത്തരത്തിൽ ഒരു കലാരൂപമായിരുന്നു. അന്നത്തെ കാലത്ത് കലാകാരന്മാരുടെ വിമർശനങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികൾ എത്തുമായിരുന്നു.

സഹദ് – സിയ ദമ്പതികൾ മകൾ 
സബിയയോടൊത്ത് ആഹ്ലാദം 
പങ്കിടുന്നു.
സഹദ് – സിയ ദമ്പതികൾ മകൾ സബിയയോടൊത്ത് ആഹ്ലാദം പങ്കിടുന്നു.

നിങ്ങൾ തെറ്റാണെന്നു ഭരണാധികാരികളോടു വിളിച്ചുപറഞ്ഞവരെ പൂട്ടിച്ചിട്ടില്ല. എന്നാൽ ഇന്ന് എന്തു പറഞ്ഞാലും സ്റ്റേ എന്നാണു പറയുന്നത്. കലാകാരന്മാരെയും കലയെയും വെറുതെവിടണമെന്നും അവരുടെ ആവിഷ്കാരങ്ങൾ കാണിക്കാൻ സാധിച്ചില്ലെങ്കിൽ നാട് നാശത്തിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽമോൻ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായിരുന്നു.

ഈ നഗരത്തിനെന്തൊരു തിളക്കം...
എംജി സർവകലാശാലാ കലോത്സവത്തിന് തുടക്കമായതോടെ യുവത്വത്തിന്റെ തിളക്കത്തിലാണ് നഗരത്തിന്റെ രാപകലുകൾ. ഇന്നലെ മത്സരങ്ങൾ കണ്ടശേഷം രാത്രി 12.30ന് കോട്ടയം ശാസ്ത്രി റോഡിലൂടെ നടന്നുവരുന്ന സിഎംഎസ് കോളജിലെ വിദ്യാർഥികൾ. 
									    		    ചിത്രം: മനോരമ
ഈ നഗരത്തിനെന്തൊരു തിളക്കം... എംജി സർവകലാശാലാ കലോത്സവത്തിന് തുടക്കമായതോടെ യുവത്വത്തിന്റെ തിളക്കത്തിലാണ് നഗരത്തിന്റെ രാപകലുകൾ. ഇന്നലെ മത്സരങ്ങൾ കണ്ടശേഷം രാത്രി 12.30ന് കോട്ടയം ശാസ്ത്രി റോഡിലൂടെ നടന്നുവരുന്ന സിഎംഎസ് കോളജിലെ വിദ്യാർഥികൾ. ചിത്രം: മനോരമ

കലാജാഥയിൽ മികച്ച പ്രകടനം നേടിയ കോളജുകൾക്കു തോമസ് ചാഴികാടൻ എംപി പുരസ്കാരം നൽകി. കലോത്സവത്തോടനുബന്ധിച്ച് മലയാള മനോരമ ഒരുക്കുന്ന വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന് തുടക്കം കുറിച്ച് നഗരവീഥികൾ കീഴടക്കിയ ഘോഷയാത്ര പൊലീസ് പരേഡ് മൈതാനിയിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിച്ചു. കലാജാഥയിലെ മികച്ച സംഘമായി കോട്ടയം സിഎംഎസ് കോളജ് തിരഞ്ഞെടുത്തു. ബസേലിയസ് കോളജ് രണ്ടാം സ്ഥാനത്തും ബിസിഎം കോളജ് മൂന്നാം സ്ഥാനത്തുമെത്തി.

എംജി സർവകലാശാലാ കലോത്സവം കോട്ടയത്ത് എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എംജി സർവകലാശാലാ സിൻഡിക്കറ്റംഗം റെജി സഖറിയ, നടൻ വിജയരാഘവൻ, എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ, മന്ത്രി വി.എൻ.വാസവൻ, നടനും സംവിധായകനുമായ എം.എ.നിഷാദ്, നടി ദുർഗാ കൃഷ്ണ, സംഘാടക സമിതി ജനറൽ കൺവീനർ മെൽബിൻ ജോസഫ്, യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് തുടങ്ങിയവർ സമീപം.
എംജി സർവകലാശാലാ കലോത്സവം കോട്ടയത്ത് എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എംജി സർവകലാശാലാ സിൻഡിക്കറ്റംഗം റെജി സഖറിയ, നടൻ വിജയരാഘവൻ, എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ, മന്ത്രി വി.എൻ.വാസവൻ, നടനും സംവിധായകനുമായ എം.എ.നിഷാദ്, നടി ദുർഗാ കൃഷ്ണ, സംഘാടക സമിതി ജനറൽ കൺവീനർ മെൽബിൻ ജോസഫ്, യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് തുടങ്ങിയവർ സമീപം.

കാലിൽ മൊട്ടുസൂചി കുത്തിക്കയറി നീഹാരയുടെ നൊമ്പര നടനം
കോട്ടയം ∙ ആദ്യ ചുവടിൽ പാദത്തിൽ തറച്ച മൊട്ടുസൂചി വകവയ്ക്കാതെ കേരളനടനം പൂർത്തിയാക്കിയ ശേഷം കാലിൽ നിന്ന് സൂചി ഊരി വിധികർത്താക്കളെ കാണിച്ച ശേഷം സ്റ്റേജ് വൃത്തിയാക്കണമെന്നു സംഘാടകർക്കു നിർദേശവും നൽകി മത്സരാർഥി. കേരളനടനത്തിൽ ആദ്യം സ്റ്റേജിൽ എത്തിയ ബിസിഎം കോളജിലെ ബിഎ സോഷ്യോളജി ഒന്നാം വർഷ വിദ്യാർഥി നീഹാര ബി.ദേവിനാണു വേദനയോടെ ചുവടുവയ്ക്കേണ്ടി വന്നത്. സിഎംഎസ് കോളജിലെ വേദിയിൽ വൈകിട്ട് 7 മണിക്ക് തുടങ്ങേണ്ടിരുന്ന കേരള നടനം ഒന്നര മണിക്കൂർ വൈകി എട്ടരയോടെയാണു തുടങ്ങിയത്. ആദ്യ മത്സരാർഥിയായ നീഹാര കേരളം നടനം തുടങ്ങിയ ഉടൻ തന്നെ സ്റ്റേജിൽ പലയിടത്തായി ചിതറിക്കിടന്ന മൊട്ടുസൂചി കാലിൽ തറച്ചെങ്കിലും നൃത്തം തുടർന്നു. മത്സരം അവസാനിച്ചശേഷം കാലിൽ തറച്ച സൂചി ഊരി സദസ്സിൽ ഉയർത്തിക്കാട്ടി. ഇനി വരുന്ന കുട്ടികളോട് ശ്രദ്ധിക്കണമെന്നും പറഞ്ഞു. ബിസിഎം കോളജിലെ കുട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ വൊളന്റിയർമാർ സ്റ്റേജ് അടിച്ചുവാരിയ ശേഷമാണ് അടുത്ത കുട്ടി മത്സരം തുടങ്ങിയത്. കഴിഞ്ഞ രണ്ട് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും കേരളനടനം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയ്ക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട് നീഹാര. വ്യാഴാഴ്ച നടക്കുന്ന കുച്ചിപ്പുഡിയിൽ മത്സരിക്കാൻ കാലിലെ മുറിവ് തടസ്സമാകുമോ എന്ന ആശങ്കയും നീഹാരയ്ക്കുണ്ട്.

ശോഭനയുടെ കാലിൽ അന്ന് കൊണ്ടത് കല്ല്
കോട്ടയം ജില്ലയിൽ ഒരു നൃത്ത പരിപാടിക്ക് അഭിനേത്രിയും നർത്തകിയുമായ ശോഭന എത്തിയപ്പോൾ സ്റ്റേജിൽ വിരിച്ചിരുന്ന കാർപെറ്റിന് അടിയിൽ കിടന്നിരുന്ന കല്ലു കൊണ്ട് കാലു വേദനിച്ചു. എന്നാൽ നൃത്തച്ചുവടുകൾ ഇടറാതെ കാർപെറ്റ് ഉയർത്തി കല്ലെടുത്ത് കളഞ്ഞ ശേഷം ശോഭന നൃത്തം തുടർന്നു. എംജി കലോത്സവ വേദിയിൽ ഇന്നലെ നീഹാരയ്ക്ക് നേരിട്ടതും സമാനമായ അനുഭവം. 

kottayam-farmers

We The People ആത്മവിശ്വാസം ‘ജസ്റ്റിസി’ൽ കലയുടെ കാവ്യ‘നീതി’
കോട്ടയം ∙ ബിസിഎം കോളേജിലെ ‘ജസ്റ്റിസ്’ എന്ന നാലാം വേദിയിൽ സിയ ഭരതനാട്യം ആടിയപ്പോൾ കണ്ണ് ചിമ്മാതെ നോക്കിയിരുന്ന സഹദിന്റെ കയ്യടിയിൽ ഒരു നീതിയുടെ വിജയാഘോഷം നിറഞ്ഞു. മകൾ സബിയ സഹദിന്റെ മാറോടു ചേർന്നിരുന്നു സിയയുടെ നൃത്തം ആസ്വദിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ തന്നെ സിയ ഒന്നാം സ്ഥാനം പങ്കിട്ടു, മറ്റൊരു മത്സരാർഥിയായ തൻവി സുരേഷുമായി. കേരളത്തിൽ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകിയ ട്രാൻസ് പങ്കാളികൾ ആണ് കോഴിക്കോട് സ്വദേശികളായ സിയയും സഹദും. ഇവരുടെ കുട്ടി സബിയക്ക് ഇപ്പോൾ ഒരു വയസ്സാണു പ്രായം. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഭരതനാട്യത്തിനാണു സിയ മത്സരിച്ചത്.

എംജി സർവകലാശാലാ കലോത്സവത്തോട്‌ അനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടന്ന വിളംബര ജാഥ.
എംജി സർവകലാശാലാ കലോത്സവത്തോട്‌ അനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടന്ന വിളംബര ജാഥ.

തേവര എസ്എച്ച് കോളജിൽ പഠിക്കുന്ന സിയ ഇത് ആദ്യമായാണ് എംജി കലോത്സവത്തിൽ പങ്കെടുക്കുന്നത്. ട്രാൻസ് പങ്കാളികൾ സ്വന്തം കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കുന്നതും ചരിത്രത്തിന്റെ തന്നെ ഭാഗമാകുന്നു. ഒന്നാം സ്ഥാനം പങ്കിട്ട മറ്റൊരു മത്സരാർഥിയായ തൻവി സുരേഷ് എറണാകുളം ആർ എൽ വി കോളജിലെ വിദ്യാർഥിയാണ്. മത്സരത്തിൽ പങ്കെടുത്ത മഹാരാജാസ് കോളജിലെ ആകൃതി, സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രൻ എന്നിവർ എ ഗ്രേഡ് നേടി.

kottayam-mg-we-the-people

വേദിയിൽ ഇന്ന്
വേദി 1 തിരുനക്കര മൈതാനം
പരിചമുട്ട്– രാവിലെ 9.00
മോണോ ആക്ട്– രാവിലെ 10.00
വേദി 2 സിഎംഎസ് 
കോളജ് ഗ്രേറ്റ് ഹാൾ
ഭരതനാട്യം പെൺ – രാവിലെ 9.00
വേദി 3 ബസേലിയസ് കോളജ് ഓഡിറ്റോറിയം
മോഹിനിയാട്ടം– രാവിലെ 9.00
വേദി 4 ബിസിഎം കോളജ്  ഓഡിറ്റോറിയം
അക്ഷരശ്ലോകം– രാവിലെ 9.00
കാവ്യകേളി – വൈകിട്ട് 3.00
വേദി 5 സിഎംഎസ് കോളജ്
ഇംഗ്ലിഷ് പദ്യംചൊല്ലൽ – രാവിലെ 9.00
വേദി 6 ബസേലിയസ് കോളജ്
കവിതാപാരായണം– 9.00
വേദി 7 ബിസിഎം കോളജ്
ഇംഗ്ലിഷ് ഉപന്യാസം– രാവിലെ 9.00
മലയാളം ഉപന്യാസം– രാവിലെ 11.00
ഹിന്ദി ഉപന്യാസം – ഉച്ചയ്ക്ക് 2.00
തമിഴ് ഉപന്യാസം– വൈകിട്ട് 4.00
വേദി 8 സിഎംഎസ് കോളജ്
കാർട്ടൂൺ – രാവിലെ 10.00
വേദി 9 ബസേലിയസ് കോളജ്
അറബി ഉപന്യാസം – രാവിലെ 9.00
അറബി ചെറുകഥ – വൈകിട്ട് 3.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com