ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മുതിർന്ന പൗരന്മാർക്കായി നിർമിച്ച പകൽവീടുകൾ പ്രയോജനപ്പെടാതെ കിടക്കുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ലക്ഷങ്ങൾ ചെലവിട്ട് കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ്, പാറത്തോട് പഞ്ചായത്തുകളിലായി പകൽവീടിനായി പണിത കെട്ടിടങ്ങളാണ് വെറുതെ കിടക്കുന്നത്.

ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് വളപ്പിൽ ദേശീയ പാതയോരത്ത് നിർമിച്ച പകൽവീട് സമുച്ചയം. കുരിശുങ്കലിൽ പ്രവർത്തിച്ചിരുന്ന സഹൃദയ ലൈബ്രറിക്കു പുതിയ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നതിനാൽ 
നിലവിൽ മുകളിലത്തെ നിലയിൽ താൽക്കാലികമായി ലൈബ്രറി പ്രവർത്തിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കി 2017ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് വളപ്പിൽ ദേശീയ പാതയോരത്ത് നിർമിച്ച പകൽവീട് സമുച്ചയം. കുരിശുങ്കലിൽ പ്രവർത്തിച്ചിരുന്ന സഹൃദയ ലൈബ്രറിക്കു പുതിയ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നതിനാൽ നിലവിൽ മുകളിലത്തെ നിലയിൽ താൽക്കാലികമായി ലൈബ്രറി പ്രവർത്തിക്കുകയാണ്.

ലക്ഷ്യങ്ങൾ
മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. മുതിർന്ന പൗരൻമാർക്ക് പകൽ സമയം ഇവിടെ ചെലവഴിച്ച് വിശ്രമവും വിനോദവും ഉറപ്പാക്കുന്നതിനാണ് ഇവ നിർമിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സേവനവും ഭക്ഷണവും ലഭ്യമാക്കാനായിരുന്നു പദ്ധതി. മുതിർന്നവരെ രാവിലെ കൊണ്ടുവരികയും വൈകിട്ട് തിരികെ കൊണ്ടുവിടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ മുടക്കി എലിക്കുളം പഞ്ചായത്തിലെ വഞ്ചിമലയിൽ നിർമിച്ച പബ്ലിക് ലൈബ്രറി കം പകൽവീട് കെട്ടിടം. മുകളിലത്തെ നിലയിൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ടെങ്കിലും താഴത്തെ നിലയിലെ പകൽവീട്ടിൽ മാസത്തിലൊരിക്കൽ ആരോഗ്യ പ്രവർത്തകരെത്തി ജീവിതശൈലീ രോഗനിർണയം നടത്തുന്നതൊഴിച്ചാൽ മറ്റു കാര്യമായ പ്രവർത്തനങ്ങളില്ല.
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ മുടക്കി എലിക്കുളം പഞ്ചായത്തിലെ വഞ്ചിമലയിൽ നിർമിച്ച പബ്ലിക് ലൈബ്രറി കം പകൽവീട് കെട്ടിടം. മുകളിലത്തെ നിലയിൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ടെങ്കിലും താഴത്തെ നിലയിലെ പകൽവീട്ടിൽ മാസത്തിലൊരിക്കൽ ആരോഗ്യ പ്രവർത്തകരെത്തി ജീവിതശൈലീ രോഗനിർണയം നടത്തുന്നതൊഴിച്ചാൽ മറ്റു കാര്യമായ പ്രവർത്തനങ്ങളില്ല.

പകൽവീട്ടിൽ വേണ്ടത്
നടക്കാനുള്ള ഇടം, കിടപ്പുമുറികൾ, അടുക്കള, ടിവിയും കാരംസ് ബോർഡുകളുമുള്ള വിനോദ മുറി എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് പകൽവീട് രൂപകൽപന ചെയ്തിരിക്കുന്നത്. 

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് പഞ്ചായത്തിലെ പഴുമലയിൽ 2019ൽ നിർമിച്ച പകൽവീടും വനിതാ തൊഴിൽ 
പരിശീലനകേന്ദ്രവും. ഇവിടെയും മുതിർന്ന പൗരൻമാർക്കു വേണ്ട പ്രവർത്തനങ്ങളൊന്നുമില്ല.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് പഞ്ചായത്തിലെ പഴുമലയിൽ 2019ൽ നിർമിച്ച പകൽവീടും വനിതാ തൊഴിൽ പരിശീലനകേന്ദ്രവും. ഇവിടെയും മുതിർന്ന പൗരൻമാർക്കു വേണ്ട പ്രവർത്തനങ്ങളൊന്നുമില്ല.

തദ്ദേശഭരണ സ്ഥാപനങ്ങളാണ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത്. എന്നാൽ നിലവിൽ ഇവയൊന്നുമില്ല. തുടക്കത്തിൽ ഏതാനും ദിവസം പേരിനു പ്രവർത്തിച്ചതല്ലാതെ പകൽവീടുകൾ മുതിർന്ന പൗരൻമാർക്കു പ്രയോജനപ്പെടുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com