ADVERTISEMENT

കുമരകം ∙   കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ പണി വേഗം തീർത്തു ദുരിതം മാറ്റണം... ചീപ്പുങ്കലിൽ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിനോടുള്ള നാട്ടുകാരുടെ അഭ്യർഥനയാണിത്. ഒരു വർഷത്തിലേറെയായി യാത്രക്കാർ ദുരിതം അനുഭവിക്കുന്നു. 6 മാസം കൊണ്ടു പണി പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു നിർമാണോദ്ഘാടനം നടത്തിയ പാലം പണി ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കിയെങ്കിലും പ്രവേശന പാത നിർമാണം നീളുന്നു. ഈ ആഴ്ച പണി തുടങ്ങുമെന്നു പറയുമ്പോഴും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തത് നിർമാണത്തിനു തടസ്സമാകുന്നു. നടപടി ഉടൻ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിൽ കരാറുകാരൻ പണിക്കുള്ള സാമഗ്രികൾ എത്തിക്കുന്നുണ്ടെങ്കിലും പഴയതു പോലെ ആകുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. പാലം പണി പൂർത്തിയാക്കി പെയിന്റിങ് നടത്തി ഇട്ടിരിക്കുകയാണ്. സാധാരണ പ്രവേശന പാതയുടെ പണിയും പൂർത്തിയാക്കിയാണു പെയിന്റിങ് നടത്തുന്നതെങ്കിലും ഇവിടെ പാലം പണി കഴിഞ്ഞപ്പോൾ തന്നെ അതു നടത്തി. പ്രവേശന പാതയുടെ പണി നീണ്ടേക്കുമെന്ന അവസ്ഥ വന്നപ്പോഴാണു കരാറുകാരൻ പെയിന്റിങ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com