ADVERTISEMENT

പാലാ∙ വീണ് കഴുത്ത് ഒടിഞ്ഞ കന്യാസ്ത്രീക്ക് അപൂർ‌വ ശസ്ത്രക്രിയ. മാർ സ്ലീവാ മെഡിസിറ്റിയിലാണ് ആന്റീരീയർ ട്രാൻസ്ഓഡണ്ടോയ്ഡ് സ്ക്രൂ ഘടിപ്പിച്ച് കഴുത്ത് നേരെയാക്കുന്ന അപൂർവ ശസ്ത്രക്രിയ നടത്തിയത്. സുഖം പ്രാപിച്ച കന്യാസ്ത്രീ ആശുപത്രിയിൽ നിന്നു മടങ്ങി.

കുളിമുറിയിൽ തെന്നിവീണ് നേര്യമംഗലം സ്വദേശിനിയായ 70 വയസ്സുള്ള കന്യാസ്ത്രീക്കാണ് കഴുത്തിനും തലയിലും ഗുരുതരമായി പരുക്കേറ്റത്. വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചു. കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു. ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും തലച്ചോറിന്റെ താഴത്തെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ട്. 

കഴുത്തിനു മുന്നിലൂടെ ചെയ്യുന്ന ഈ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞിരുന്ന ഓഡണ്ടോയ്ഡിനെ കൂട്ടിയോജിപ്പിക്കാൻ സാധിച്ചു. ഈ ശസ്ത്രക്രിയ രീതിയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാനും സാധിക്കും. 

മാർ സ്ലീവാ മെഡിസിറ്റി ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എം.കെ.സരീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അഭിജിത്ത് കുമാറും ശസ്ത്രക്രിയയിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com