ADVERTISEMENT

വൈക്കം ∙ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതുമെന്ന് എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. റേഷൻ കടകളിലും സപ്ലൈകോ ഔട്‌ലെറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ നൽകാൻ പോലും കഴിയാത്ത പിണറായി വിജയൻ സർക്കാരിനെതിരെ കൂടിയുള്ള വിധിയെഴുത്ത് ആയിരിക്കും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ഒന്നാം ഘട്ട പര്യടനത്തിന്റെ സമാപന സമ്മേളനം ഉദയനാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മോഹൻ ഡി.ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്യാടൻ, ഫിലിപ്പ് ജോസഫ്, പോൾസൺ ജോസഫ്, ബി.അനിൽകുമാർ, പി.ഡി.ഉണ്ണി, എം.കെ.ഷിബു, സുബൈർ പുളിന്തുരുത്തി, സിഎംപി മോഹനൻ, അബ്ദുൽ സലാം റാവുത്തർ, ഇടവട്ടം ജയകുമാർ, സോണി സണ്ണി, പ്രീത രാജേഷ്, ജയ് ജോൺ പേരയിൽ എന്നിവർ പ്രസംഗിച്ചു.സ്ഥാനാർഥി പര്യടനം കല്ലറയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കല്ലറ, വെച്ചൂർ, തലയാഴം, ടിവി പുരം പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്ക് സ്വീകരണം നൽകി. വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ തമ്പി ചന്ദ്രൻ, പി.വി.പ്രസാദ്, പി.എൻ.ബാബു, എ.സനീഷ് കുമാർ, പി.പി.സിബിച്ചൻ, ജയിംസ് കടവൻ, ആദർശ് രഞ്ജൻ, കെ.സുരേഷ് കുമാർ, കെ.ബിനുമോൻ, ടി.എം.മനോജ്, വിജയമ്മ ബാബു, ജമീല പ്രദീപ്, എം.ആർ.ഷാജി, റഷീദ് മങ്ങാടൻ, പി.ടി.സുഭാഷ്, കെ.കെ.കൃഷ്ണകുമാർ, ബിജു കൂട്ടുങ്കൽ, ആർ.അനീഷ്, ഷൈൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com