ADVERTISEMENT

കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു എഫ്ഐആർ പോലും റജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നു രാഹുൽ ഗാന്ധി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു മന്ത്രി വി.എൻ.വാസവൻ. രാഹുലിന്റെ മുത്തശ്ശി തന്നെ ഒന്നര വർഷം ജയിലിൽ അടച്ച കാര്യമാണ് പിണറായി ഓർമിപ്പിച്ചത്. പി.വി.അൻവർ വിവാദത്തിൽ, നിയമസഭയിൽ ആദ്യം ആരോപണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് അൻവറാണെന്നും മന്ത്രി പറഞ്ഞു.

എസ്എൻഡിപിക്കു രാഷ്ട്രീയമില്ലെന്നും മത– സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തെറ്റാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.എസ്എൻഡിപിയിൽ പല രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) മുന്നണിയിൽ എത്തിയതോടെ ജില്ലയിൽ എൽഡിഎഫിനു ശക്തി കൂടിയെന്നും തോമസ് ചാഴികാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. 

ചാഴികാടൻ ആദ്യം മുതൽ രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിക്ക് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്നത് തിരിച്ചടിയാണ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നവരെ റാഞ്ചാൻ ബിജെപി തയാറെടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയസ്ഥിരതയുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നും അവർ പറഞ്ഞു. 

പ്രധാനമന്ത്രി രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയതിനെക്കുറിച്ച് ബിഡിജെഎസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി വ്യക്തമാക്കണമെന്നും ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യാമുന്നണിയെന്ന പ്രാദേശിക കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുള്ളതെന്നും എൽഡിഎഫ് നേതാക്കളായ എ.വി.റസൽ, വി.ബി.ബിനു, കെ.അനിൽകുമാർ, ലോപ്പസ് മാത്യു എന്നിവർ പറഞ്ഞു.

എംപി ഫണ്ട്: രാഷ്ട്രീയപ്രേരിത ആരോപണമെന്ന് ചാഴികാടൻ
എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച യുഡിഎഫ് ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. എംപിമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഔദ്യോഗിക വെബ്സൈറ്റായ ഇ സാക്ഷിയിൽ എല്ലാ വിവരങ്ങളുമുണ്ട്. അതിൽ തന്റെ ബാലൻസ് പൂജ്യമാണ്. ആർക്കും വേണമെങ്കിലും  പരിശോധിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇത്രയും നാൾ ഉയർത്താതിരുന്ന ആരോപണം വോട്ടെടുപ്പിന് തൊട്ടുമുൻപ് ഉയർത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. അതു തള്ളിക്കളയുന്നെന്നും ചാഴികാടൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com