ADVERTISEMENT
ബാലുശ്ശേരി ∙ ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടമായി കടബാധ്യതയിലായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി സത്യന്റെ മകൻ ആകാശാണ് (24) മരിച്ചത്. ഇന്നലെ രാവിലെ മഞ്ഞപ്പാലത്ത് ജലവിതരണ പദ്ധതിയുടെ പൈപ്പിന്റെ അടിഭാഗത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടമായതാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി അറുപതിനായിരം രൂപയും സ്ഥാപനത്തിൽ അടയ്ക്കേണ്ട പണവും ഓൺലൈൻ ഗെയിമിലൂടെ നഷ്ടമായതായി പറയുന്നു.  3 ലക്ഷത്തോളം രൂപ കടബാധ്യത വന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അമ്മ: സജിന, സഹോദരൻ: രാഹുൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com