ADVERTISEMENT

ചക്കിട്ടപാറ ∙ കാൽനൂറ്റാണ്ടായി പാതയോരത്ത് നട്ടുവളർത്തിയ വൃക്ഷങ്ങളും ഔഷധ ചെടികളും ജലജീവൻ പദ്ധതിക്ക് പൈപ്പിടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെറിഞ്ഞതോടെ ‘ബാലവനം’ സൃഷ്ടിച്ച പ്രകൃതി സ്നേഹി പട്ടാണിപ്പാറ മാണിക്കോത്തുചാലിൽ എം.സി.ബാലൻ സങ്കടത്തിൽ. കൂവപ്പൊയിൽ മുതൽ പന്തിരിക്കര വരെയുള്ള 800 മീറ്ററോളം ദൂരത്തിലാണ് ഈ പ്രകൃതി സ്നേഹി ദിവസങ്ങളോളം അധ്വാനിച്ച് ബാലവനം ഒരുക്കിയത്.

പാറപ്പുറത്ത് മണ്ണിട്ട് പോലും നട്ടുവളർത്തി പരിപാലിച്ചു വരുന്ന 800 മരങ്ങളിൽ 200 എണ്ണമാണ് പിഴുതു മാറ്റിയത്. മാവ്, പ്ലാവ്, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, പച്ചമരുന്നുകൾ, മഹാഗണി ഉൾപ്പെടെയുള്ള മരങ്ങളാണ് നശിച്ചത്. പാതയോരം ഹരിതാഭമാക്കുന്ന മാതൃകാ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തിന് വനമിത്ര അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com