ADVERTISEMENT

പെരുവയൽ∙ കോഴിക്കോട്ടെ കനത്ത വേനൽ ചൂടും തിരഞ്ഞെടുപ്പ് ചൂടുമൊന്നും ജിനീഷിന്റെ റംസാൻ നോമ്പിന് തടസ്സമായിരുന്നില്ല. കനത്ത വേനൽ ചൂടിൽ വിശ്വാസികൾ പോലും നോമ്പെടുക്കാൻ പ്രയാസപ്പെടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂർ നോമ്പെടുത്ത് തിരഞ്ഞെടുപ്പ് ഗോധയിൽ സജീവമായത്.

കോഴിക്കോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ സ്ഥാനാർഥി പര്യടനത്തിൽ ആവേശം ഒട്ടും കുറയാതെ ജിനീഷുണ്ട്. ബോർഡ് വയ്ക്കാനും പോസ്റ്റർ പതിക്കാനും ഗൃഹ സമ്പർക്കത്തിലും ജിനീഷ് സജീവമാണ്. തിരഞ്ഞെടുപ്പ് ആവേശം കടുത്ത സമയമായതിനാൽ കുടുംബയോഗങ്ങളും ബോർഡ് സ്ഥാപിക്കലുമൊക്കെയായി രാത്രി ഏറെ വൈകിയാണ് കിടക്കാറുള്ളതെന്നും എന്നാലും പുലർച്ചെ നാലിന് എഴുന്നേറ്റ് അത്താഴം കഴിച്ച് നോമ്പെടുക്കാറാണ് പതിവെന്നും ജിനീഷ് പറയുന്നു.

മാതാപിതാക്കളും ഭാര്യയും പൂർണ പിന്തുണ തരുന്നുണ്ടെന്നും ഓരോ ദിവസവും നോമ്പ് തുറക്കാൻ സുഹൃത്തുക്കൾ വിളിക്കാറുണ്ടായിരുന്നെന്നും ജിനീഷ് പറയുന്നു. റംസാൻ 27 രാവിൽ കുറ്റിക്കാട്ടൂർ ചാലിയാറക്കൽ മസ്ജിദ് മുഹ്യുദ്ധീനിലായിരുന്നു ജിനീഷിന്റെ നോമ്പ് തുറ. കുറ്റിക്കാട്ടൂർ വടക്കെ കല്ലട മീത്തൽ ദാമോദരൻ–തങ്ക ദമ്പതികളുടെ മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com