ADVERTISEMENT

പേരാമ്പ്ര ∙ നൊച്ചാട് സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ 3 സിപിഎം പ്രവർത്തകർ റിമാൻഡിൽ. നൊച്ചാട് മമ്മിളി ചാലിൽ മോഹനൻ, പുളിച്ചാൽ പുതിയേടത്ത് ഷിജു, നിലമ്പറ മീത്തൽ അർജുൻ എന്നിവരെയാണ് പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മെഡിക്കൽ കോളജിൽ എത്തി റിമാൻഡ് ചെയ്തത്.ഇതിൽ പുതിയേടത്ത് ഷിജുവിനെ കോഴിക്കോട് ജില്ലാ ജയിലിലും മറ്റു 2 പേരെ പൊലീസ് സംരക്ഷണത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്കും മാറ്റി. തിരഞ്ഞെടുപ്പ് ദിവസം രാത്രി 10ന് ആയിരുന്നു കേസിനാസ്പദമായ സംഘർഷം. സംഭവത്തിൽ 4 യുഡിഎഫ് പ്രവർത്തകർ നേരത്തെ റിമാൻഡിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com